Saturday, November 17, 2018 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.59 AM

വിശ്വാസത്തെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: കെ.മുരളീധരന്‍

കോഴിക്കോട്‌: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവിശ്വാസങ്ങളെ അധിക്ഷേപിക്കുകയും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ലീഡര്‍ കെ കരുണാകരന്‍ ജന്മശതാബ്‌ദി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു പറയുന്നതു വിപ്ലവം പ്രസംഗിക്കുന്നതു പോലെ എളുപ്പമല്ല.
സ്‌ത്രീകളുടെ സുരക്ഷയും നിയമ പാലനവും എങ്ങനെ നടപ്പാക്കുമെന്ന്‌ ആലോചിച്ചിട്ടുവേണം ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടു സ്വീകരിക്കാന്‍. ലീഡര്‍ സ്‌റ്റഡിസെന്റര്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരുന്നു.
അഡ്വ. ടി സിദ്ധിഖ്‌ മുഖ്യ പ്രഭാഷണവും അഡ്വ. പി ശങ്കരന്‍ അനുസ്‌മരണ പ്രഭാഷണവും നടത്തി.അഡ്വ. പി എം സുരേഷ്‌ ബാബു, അഡ്വ. കെ പി അനില്‍കുമാര്‍, കെ സി അബു, എം ടി പത്മ, എന്‍ കെ അബ്‌ദുറഹിമാന്‍,അഡ്വ. പി എം നിയാസ്‌, യു വി ദിനേശ്‌ മണി സംബന്ധിച്ചു. സി പി വിശ്വനാഥന്‍ സ്വാഗതവും അഡ്വ. ആര്‍ സച്ചിത്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 31 Jul 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW