Tuesday, June 18, 2019 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.58 AM

കരുതലോടെ കാത്തിട്ടും കൊലയാളി കവര്‍ന്നു ആ സ്വപ്‌നങ്ങളെ

uploads/news/2018/07/237516/3.jpg

കൊച്ചി: അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച്‌ ആര്‍ക്കും ഒരു പരാതിയുമില്ല. ചെറിയ ഓട്ടിസ്‌റ്റിക്കായ കുട്ടിയായതിനാല്‍ എല്ലാവര്‍ക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത്‌ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല... നിമിഷയെക്കുറിച്ച്‌ പറഞ്ഞുതുടങ്ങിയത്‌ അധ്യാപികയായ ഡോ. സ്വപ്‌നയ്‌ക്ക് പൂര്‍ത്തീകരിക്കാനായില്ല. ആലുവ മാറമ്പിള്ളി എം.ഇ.എസ്‌. കോളജിലെ അവസാന വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനിയാണ്‌ പെരുമ്പാവൂരില്‍ ഇന്നലെ കൊല്ലപ്പെട്ട നിമിഷ. കോളജിലെ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായ ഡോ. സ്വപ്‌ന മൂന്നു വര്‍ഷമായി നിമിഷയെ പഠിപ്പിക്കുന്നുണ്ട്‌.
ആരോടും അങ്ങോട്ടുപോയി സംസാരിക്കുന്ന പതിവില്ല നിമിഷയ്‌ക്ക്. അധികം ബഹളങ്ങളില്ലാതെ ഒരിടത്ത്‌ ഒതുങ്ങിയിരിക്കും. എന്നാല്‍ കൂട്ടുകാരുമായി ആഴത്തിലുള്ള സൗഹൃദമുണ്ട്‌. നോട്ട്‌സുകള്‍ എഴുതാന്‍ കൂട്ടുകാരും സഹായിക്കും. ക്ലാസിലെ അറുപതു കുട്ടികള്‍ക്കും അവളോടു നല്ല കരുതലായിരുന്നു. അവള്‍ക്കുള്ള പരിമിതികളെ മറികടന്നാണു പഠനം തുടര്‍ന്നിരുന്നത്‌.
നിമിഷ നന്നായി പാചകവും ചെയ്ുയം. കോളജില്‍ അവള്‍ ഉണ്ടാക്കിക്കൊണ്ടുവന്നിരുന്ന കറികളൊക്കെ കൂട്ടുകാര്‍ വീതിച്ചെടുക്കും. ഇക്കാര്യത്തില്‍ അവളെക്കുറിച്ചോര്‍ത്ത്‌ അഭിമാനവും തോന്നിയിട്ടുണ്ട്‌-ഡോ. സ്വപ്‌ന പറഞ്ഞു.
രണ്ടാം വര്‍ഷ ബിരുദ പരീക്ഷ നടക്കുന്നതിനാല്‍ നിമിഷയ്‌ക്ക് ഇന്നലെ അവധിയായിരുന്നു. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്‌ മുത്തശിയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിക്കുന്നതും നിമിഷ തടയുന്നതും. ഒടുവില്‍ നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി തന്നെ അവളുടെ ജീവനെടുക്കുകയായിരുന്നു.
നിമിഷയ്‌ക്കുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍നിന്നു കോളജിലെ അധ്യാപകരും ജീവനക്കാരും കൂട്ടുകാരും ഇനിയും മോചിതരായിട്ടില്ല. ഇന്നലെ സംഭവം അറിഞ്ഞയുടന്‍ കോളജിന്‌ അവധി നല്‍കി നിമിഷയുടെ വീട്ടിലേക്ക്‌ അവരെല്ലാവരും പോകുകയായിരുന്നു.
കഴിഞ്ഞദിവസം വരെ തങ്ങള്‍ക്കൊപ്പം ഒരു സൗമ്യസാന്നിധ്യമായി ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണു കൂട്ടുകാരും.

Ads by Google
Advertisement
Tuesday 31 Jul 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW