Friday, September 14, 2018 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.32 AM

അങ്കണവാടികള്‍ക്കുള്ള പോഷകാഹാരവിതരണം നിലച്ചു; സി.ഡി.പി.ഒയെ ഉപരോധിച്ചു

uploads/news/2018/07/237493/3.jpg

പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ അങ്കണവാടികുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കിവരുന്ന പോഷകാഹാരവിതരണം നിലച്ചിട്ട്‌ രണ്ടു മാസമായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ സി.ഡി.പി.ഒയെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.
കുളക്കടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിന്റെ ഓഫീസറെയാണ്‌ പവിത്രേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാ കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ ഉപരോധിച്ചത്‌.സൂപ്പര്‍വൈസര്‍ ഇല്ലാത്തതാണ്‌ കാരണമെന്ന്‌ ആരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ പോഷകാഹാരം സ്‌റ്റോക്കുണ്ടെന്നും പവിത്രേശ്വരം പഞ്ചായത്തിലെ 35-ഓളം വരുന്ന അങ്കണവാടികളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ നല്‍കുന്നതില്‍ ഉണ്ടായ കാലതാമസമാണ്‌ വിതരണം മുടങ്ങാന്‍ കാരണമെന്നും സി.ഡി.പി.ഒ ശ്രീജ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. ദീപയുടെയും കുളക്കട ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. രാജേഷിന്റേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു താല്‍ക്കാലികമായി സൂപ്പര്‍വൈസറെ നിയമിച്ചതിനെ തുടര്‍ന്ന്‌ ഉപരോധ സമരംഅവസാനിച്ചു.

Ads by Google
Advertisement
Tuesday 31 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW