Wednesday, November 14, 2018 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.32 AM

വെള്ളപ്പൊക്കദുരിതം കാരുണ്യവുമായി വിദ്യാര്‍ഥികള്‍

uploads/news/2018/07/237491/1.jpg

കൊല്ലം: ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ ഒരു കൂട്ടം കുട്ടികള്‍ കാരുണ്യത്തിന്റെ കനിവുമായി ജില്ലാ കലക്‌ടര്‍ക്ക്‌ മുന്നിലെത്തി. ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസഹായവും അവശ്യവസ്‌തുക്കളുടെ ശേഖരവുമായി എത്തിയത്‌. 40,000 രൂപയും ഭക്ഷ്യവസ്‌തുക്കളും പഠനസാമഗ്രികളും മറ്റ്‌ അവശ്യ സാധനങ്ങളും അവര്‍ ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികയേന്‌ കൈമാറി. മാധ്യമവാര്‍ത്തകളിലൂടെയാണ്‌ സേവനസന്നദ്ധരാകാനുള്ള തീരുമാനത്തിലേക്കു കുട്ടികളെത്തിയത്‌. സഹായത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിനിടെയാണ്‌ സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സംഘടനാ യോഗത്തിലെ ചര്‍ച്ച വഴിതുറന്നത്‌.
മഴക്കെടുതിയില്‍ അകപ്പെട്ട ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളെ സഹായിക്കാനുള്ള തീരുമാനമാണ്‌ പിന്നീടുണ്ടായത്‌. ഒരാഴ്‌ച്ചക്കാലം എന്‍.എസ്‌.എസ്‌, സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌, ജൂനിയര്‍ റെഡ്‌ക്രോസ്‌ എന്നിവയിലെ അംഗങ്ങള്‍ മറ്റു കുട്ടികളില്‍ നിന്നും സ്‌കൂളിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി. അരി, പഞ്ചസാര, കുടിവെള്ളം, വസ്‌ത്രങ്ങള്‍, ബെഡ്‌ഷീറ്റ്‌, സോപ്പ്‌, പേസ്‌റ്റ് തുടങ്ങിയവയും ശേഖരിച്ചു. പഠന സാമഗ്രികളും സമാഹരിച്ചു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ എഫ്‌. നാസറുദ്ദീന്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രപ്രസാദ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം പി. ആര്‍. പുഷ്‌കരന്‍, ചിതറ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കരകുളം ബാബു, ജില്ലാ വികസന സമിതി അംഗം എം. വിശ്വനാഥന്‍, പി.ടി.എ പ്രസിഡന്റ്‌ സന്തോഷ്‌ കൈലാസ്‌, അംഗം എം. സെയ്‌ഫുദ്ദീന്‍, അധ്യാപകരായ അഭിലാഷ്‌, കബീര്‍, ശൈലേന്ദ്രകുമാര്‍, സജിത എന്നിവര്‍ ചേര്‍ന്നാണ്‌ കലക്‌ടറുടെ ചേംബറിലെത്തി സഹായം കൈമാറിയത്‌.

Ads by Google
Advertisement
Tuesday 31 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW