Thursday, September 13, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.10 AM

സേവന മേഖലയില്‍ ജോലി ചെയ്യാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ സിവില്‍ സര്‍വ്വീസ്‌ തന്നെ തെരഞ്ഞെടുക്കണം- അലക്‌സാണ്ടര്‍ ജേക്കബ്‌

uploads/news/2018/07/237469/6.jpg

തലശ്ശേരി: സേവന മേഖലയില്‍ ജോലി ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ സിവില്‍ സര്‍വ്വീസ്‌ തന്നെ തെരഞ്ഞെടുക്കണമെന്നും അങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ ദിവസേന നൂറു കണക്കിന്‌ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാകുമെന്നും മുന്‍ ഡി.ഡി.പി അലക്‌സാണ്ടര്‍ ജേക്കബ്ബ്‌ പറഞ്ഞു.തലശ്ശേരി നിയോജക മണ്ഡലത്തില്‍ എസ്‌.എസ്‌.എല്‍.സി-പ്ലസ്‌ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള അനുമോദനം (വിജയോത്സവം) തലശ്ശേരി ടൗണ്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളോട്‌ ഭാവിയില്‍ ആരാകണമെന്ന്‌ ചോദിച്ചാല്‍ അവര്‍ പറയുക ഡോക്‌ടറോ എഞ്ചിനീയറോ ആകണമെന്നാണ്‌. എന്നാല്‍ ഡോക്‌ടറാവണമെന്ന ആഗ്രഹം നല്ലതാണ്‌. ഒരു പാട്‌ പേര്‍ക്ക്‌ ഇതുമൂലം സേവനം ചെയ്യാനാകും. സേവനം ചെയ്യുന്നതിനെക്കുറിച്ച്‌ പ്രവാചകനോട്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ വാര്‍ധക്യത്തില്‍ കഴിയുന്ന അമ്മയേയും അഛനെയും ശുശ്രൂഷിക്കാനും ശയ്യാവലംഭരായ രോഗികളെ ശുശ്രൂഷിക്കുമ്പോഴുമാണ്‌ ഏറ്റവും വലിയ പുണ്യം കിട്ടുകയെന്നുമാണ്‌.പുണ്യം ചെയ്‌താല്‍ സ്വര്‍ഗം കിട്ടുമെന്നും പ്രവാചകന്‍ പറഞ്ഞ കാര്യവും അലക്‌സാണ്ടര്‍ ജേക്കബ്ബ്‌ കൂട്ടിച്ചേര്‍ത്തു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ വൈസ്‌.ചെയര്‍ പേഴ്‌സണ്‍ നജ്‌മ ഹാഷിം, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ രമ്യ, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌.പ്രസിഡണ്ട്‌ പി.പി സനില്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 31 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW