Friday, September 14, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.10 AM

പെട്രോള്‍ വില്‍പ്പന: പ്രതിസന്ധികള്‍ക്ക്‌ പരിഹാരം കണ്ടെത്തണം

ഇരിട്ടി: പെട്രോള്‍ വില്‍പ്പന രംഗത്ത്‌ പെട്രോള്‍ ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഉടനടി പരിഹാരം കണ്ടെത്തണമെന്ന്‌ കണ്ണൂര്‍ ജില്ലാ പെട്രോള്‍ ഡീലേഴ്‌സ് അസോസ്സിയേഷന്‍ ഇരിട്ടി താലൂക്ക്‌ വാര്‍ഷിക പൊതുയോഗം ഒരു പ്രമേയത്തിലൂടെ അധികൃതരോട്‌ ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികളില്‍ നിന്നും ഡീലര്‍മാര്‍ക്കുനേരെ നിരന്തരമുണ്ടാകുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം . ഇല്ലാത്ത പക്ഷം പമ്പുകള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ്‌ നല്‍കി. കീഴൂരില്‍ ആരംഭിച്ച അസ്സോസ്സിയേഷന്‍ ഓഫീസിന്റെ ഉദ്‌ഘാടനവും വാര്‍ഷിക പൊതുയോഗവും ജില്ലാ ജനറല്‍ സിക്രട്ടറി കെ.വി. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക്‌ പ്രസിഡന്റ്‌ വി.വി. സുരേഷ്‌ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക്‌ സിക്രട്ടറി കെ.കെ. രജിത്ത്‌, കെ.കെ. സുരേന്ദ്രന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 31 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW