Thursday, November 15, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.10 AM

ധര്‍മ്മടം റെയില്‍പ്പാലം അപകടാവസ്‌ഥയില്‍

തലശ്ശേരി: നൂറ്‌ വര്‍ഷം പിന്നിട്ട ധര്‍മ്മടം റെയില്‍പ്പാലം അപകടാവസ്‌ഥയില്‍. പാലത്തിന്റെ ദുര്‍ബലാവസ്‌ഥ കണ്ടതിയതിനെ തുടര്‍ന്ന്‌ റെയില്‍ പാലത്തിനടുത്ത്‌ കോടികള്‍ മുടക്കി പുതിയ പാലം പണിതിട്ടുണ്ടെങ്കിലും ട്രെയിന്‍ യാത്രയ്‌ക്ക് അനുമതി നല്‍കിട്ടില്ല. നിരവധി ട്രെയിനുകള്‍ പഴയ പാലത്തിലൂടെ പ്രതിദിനം കടന്നു പോകുന്നുണ്ട്‌. മലബാര്‍ ഭാഗത്തുള്ള ഭൂരിപക്ഷം പാലങ്ങളും പഴക്കം ഉള്ളതാണ്‌. എലത്തൂര്‍, വടകര, മാഹി, ഏഴിമല, മുര്യാട്‌ കാര്യങ്കോട്‌, ബേക്കല്‍ എന്നീ അഞ്ചോളം പാലങ്ങളാണ്‌ അപകടാവസ്‌ഥയിലായിട്ടുള്ള കോഴിക്കോട്‌്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ റെയില്‍ പാലങ്ങള്‍. ഇതു വഴി കടന്നു പോകുന്ന ട്രെയിനുകള്‍ എല്ലാം തന്നെ വേഗത കുറച്ചാണ്‌ പോകുന്നത്‌. റെയില്‍വെ ഉദ്യോഗസ്‌ഥര്‍ ഇടക്കിടെ പരിശോധിച്ച്‌ അപകട സുരക്ഷ ഉറപ്പ്‌ വരുത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്കാരുടെ നെഞ്ചടിപ്പിന്‌ വേഗത കൂട്ടുകയാണ്‌. പഴ പാലങ്ങളുടെ സമാന്തരമായി പുതിയ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി 90 ശതമാനവും പൂര്‍ത്തികരിച്ചിട്ടുണ്ട്‌. ഉടനെ തന്നെ പുതിയ പാലം വഴി ട്രെയിന്‍ ഓടിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവിശ്യം പല സ്‌ഥലങ്ങളിലും സ്വകാര്യ വ്യക്‌തികളുടെ കൈകളിലാണ്‌ റെയില്‍പാളത്തിനുള്ള സ്‌ഥലങ്ങള്‍. അത്‌ കൊണ്ട്‌ തന്നെ പുതിയ പാലത്തിലേക്ക്‌ പാളം നീട്ടാനുള്ള സാങ്കേതിക തടസ്സവും നിലവിലുണ്ട്‌. സര്‍ക്കാര്‍ നിശ്‌ചയിച്ച ഭൂമിയുടെ വില ഭൂമി ഉടമകള്‍ക്ക്‌ സ്വീകാര്യമല്ലാത്തതിനാല്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്ായറായിട്ടില്ല. പിന്നീട്‌ സ്‌ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തി മന്ദഗതിയിലായി മലബാറിലെ ഭൂരിഭാഗം പാലങ്ങളും നൂറ്‌ വര്‍ഷത്തിലധികം പഴക്കമുള്ളതാണ്‌. പുതിയ പാലം സാമൂഹ്യ വിരുദ്ധര്‍ താവളമാക്കി മാറ്റിയിരിക്കുകയാണ്‌.

Ads by Google
Advertisement
Tuesday 31 Jul 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW