Saturday, September 15, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.46 AM

പി.എസ്‌. ശ്രീധരന്‍പിള്ള വീണ്ടും ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍

uploads/news/2018/07/237272/2.jpg

കോഴിക്കോട്‌: അഡ്വ: പി.എസ്‌. ശ്രീധരന്‍പിള്ളയ്‌ക്കു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷപദവിയില്‍ രണ്ടാമൂഴം. തീരുമാനം കേന്ദ്രനേതാക്കള്‍ ശ്രീധരന്‍പിള്ളയെ അറിയിച്ചു. ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തുമെന്നാണു സൂചന. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണു കഴിഞ്ഞ വെള്ളിയാഴ്‌ച കേന്ദ്രനേതാക്കള്‍ ശ്രീധരന്‍പിള്ളയെ ഫോണില്‍ ബന്ധപ്പെട്ടത്‌.
സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെയാണു ബി.ജെ.പിക്കു കേരളത്തില്‍ അമരക്കാരനില്ലാതായത്‌. കുമ്മനം ഗവര്‍ണറാകുമ്പോള്‍ ശ്രീധരന്‍പിള്ള ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലായിരുന്നു. തുടര്‍ന്ന്‌ കുമ്മനത്തിന്റെ പിന്‍ഗാമിയെക്കണ്ടെത്താന്‍ കഴിയാതെ അനിശ്‌ചിതത്വത്തിന്റെ നാളുകളായിരുന്നു. സംസ്‌ഥാനഘടകത്തിലെ ശക്‌തമായ ഗ്രൂപ്പിസമാണു കേന്ദ്രനേതൃത്വത്തെ വലച്ചത്‌.
കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്‌.എസ്‌. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്‌, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന്‌ അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്‌. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ്‌ ഇതിനുമുമ്പ്‌ ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്‌. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്‌.

Ads by Google
Advertisement
Monday 30 Jul 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW