Thursday, July 04, 2019 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.26 AM

നാലമ്പല ദര്‍ശനം; ക്ഷേത്രങ്ങളില്‍ തിരക്കേറുന്നു

uploads/news/2018/07/237252/4.jpg

രാമമംഗലം: ജില്ലയിലെ നാലമ്പല ദര്‍ശനത്തിനു തിരക്കേറുന്നു.രാവിലെ 4.30 ന്‌ നട തുറന്നപ്പോള്‍ തന്നെ മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരക്ക്‌ ആരംഭിച്ചിരുന്നു. സാധരണ ആദ്യ ആഴ്‌ച തിരക്കേറുമെങ്കിലും മഴക്കെടുതി കാരണം കഴിഞ്ഞ ആഴ്‌ച തീര്‍ഥാടകര്‍ കുറവായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്‌ അനുഭവപ്പെട്ടു. മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീ ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട്‌ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ്‌ ക്ഷേത്രങ്ങളില്‍ സജ്‌ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്‌. മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുളക്കുളം ശ്രീ ലക്ഷമണ സ്വാമി ക്ഷേത്രത്തിലുംഭക്‌തര്‍ക്ക്‌ അന്നദാനം നല്‍കി. നാലമ്പല തീര്‍ഥാടനത്തിനായി എറണാകുളം ജില്ലയില്‍നിന്ന്‌ പ്രത്യേക കെ.എസ്‌.ആര്‍.ടി.സി.സര്‍വീസ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 30 Jul 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW