Monday, November 19, 2018 Last Updated 22 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.26 AM

ഇടമലയാര്‍ ഡാം നിറയുന്നു: ഭീഷണി ഒഴിയുന്നില്ല

uploads/news/2018/07/237251/3.jpg

കോതമംഗലം: കനത്ത മഴ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ കാര്യമായ വ്യത്യാസം വരാത്തതിനെ തുടര്‍ന്ന്‌ ഇടമലയാര്‍ ഡാമിലെ വെള്ളത്തിന്റെ അളവ്‌ 166.14 മീറ്ററായി ഉയര്‍ന്നു.167 മീറ്ററില്‍ രണ്ടാം മുന്നറിയിപ്പ്‌ എന്നത്‌ ഇന്നലത്തെ രീതിയില്‍ ഉടനടി ഉണ്ടായേക്കാം.169 മീറ്റിലാണ്‌ ഡാം തുറക്കേണ്ടതെങ്കിലും 168.5 മീറ്ററെത്തുമ്പോള്‍ മൂന്നാം മുന്നറിയിപ്പ്‌ നല്‍കും. വൃഷ്‌ടി പ്രദേശങ്ങളില്‍ ഇപ്പോഴും നല്ല രീതിയില്‍ വെള്ളമൊഴുക്ക്‌ തുടരുന്നതിനാല്‍ ഇനിയുള്ള മഴ കൂടുതല്‍ വെള്ളം ഡാമിലെത്തിക്കാനാണ്‌ സാധ്യതയെന്നാണ്‌ കണക്കുകൂട്ടുന്നത്‌.
ഇടുക്കി തുറന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ഇടമലയാര്‍ ഭീഷണിയാകുമോ എന്ന സംശയവും ചില ഉദ്യോഗസ്‌ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഭൂതത്താന്‍കെട്ടില്‍ എത്ര വെള്ളമെത്തിയാലും തുറന്ന്‌ വിടാന്‍ സാധിക്കുമെന്നും ഇത്‌ പെരിയാറിലെ വെള്ളത്തിന്റെ അളവിനെ കാര്യമായി ഉയര്‍ത്തില്ലെന്നും ഭൂതത്താന്‍കെട്ട്‌ ഡാമിന്റെ അധികാരികളായ പെരിയാര്‍വാലിക്കാര്‍ പറയുന്നു.
ഭൂതത്താന്‍കെട്ടിന്റെ 15 ഷട്ടറുകളില്‍ 13 എണ്ണവും പൂര്‍ണതോതില്‍ തുറന്നിരിക്കുകയാണ്‌. 2013 ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ ആലുവയിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയര്‍ന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അന്ന്‌ തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന്‌ നീരാര്‍ വഴിയെത്തിയ വെള്ളംകൂടി ഇടമലയാറിലെത്തിയതാണ്‌ വെള്ളത്തിന്റെ അളവ്‌ കൂടാന്‍ കാരണമായതെന്നും ഇതാവര്‍ത്തിക്കാനുള്ള സാധ്യതയില്ലെന്നും 2013 ന്‌ മുമ്പ്‌ ഇടമലയാര്‍ തുറന്നപ്പോഴൊന്നും ഒരിടത്തും വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നത്‌ ഇതിന്‌ തെളിവായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Ads by Google
Advertisement
Monday 30 Jul 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW