Friday, September 14, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.26 AM

മൂവാറ്റുപുഴയിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും വെള്ളം കയറി

uploads/news/2018/07/237250/2.jpg

മൂവാറ്റുപുഴ: നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വീണ്ടും വെള്ളം കയറി. മുള്ളിരിങ്ങാട്‌ തൊമ്മന്‍കുത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന്‌ കാളിയാര്‍ പുഴ കരകവിഞ്ഞ്‌ ഒഴുകാന്‍ തുടങ്ങിയിരുന്നു.
കാളിയാര്‍ പുഴയിലെ വെള്ളം മൂവാറ്റുപുഴയാറിലേക്ക്‌ എത്തിയതോടെയാണ്‌ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞത്‌. മാത്രവുമല്ല മലയോരമേഖലയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയും മൂവാറ്റുപുഴയാര്‍ നിറഞ്ഞൊഴുകുന്നതിന്‌ കാരണമായി. മൂവാറ്റുപുഴയാറിലെ കുളികടവുകളിലും പുഴയോര നടപ്പാതയിലും വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ്‌ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്‌. വൈകിട്ടായതോടെ സ്‌റ്റേഡിയം പരിസരത്തെ കാളചന്തയിലും, ഇലാഹിയ കോളനിയിലുമാണ്‌ ആദ്യം വെള്ളമെത്തിയത്‌. തുടര്‍ന്ന്‌ എവറസ്‌റ്റ് കവലയിലും, നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വൈകുന്നേരമായതോടെ കടവും പാട്‌ മേഖലയിലും താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. തുടര്‍ന്ന്‌ നഗരത്തിലെയും പരിസരങ്ങളിലെയും താഴ്‌ന്ന പ്രദേശങ്ങളിലേക്ക്‌ വെള്ളം അതിശക്‌തിയായി കയറികൊണ്ടിരിക്കുകയാണ്‌. കൊച്ചങ്ങാടിയിലെ ഏതാനം വീടുകളിലും വെള്ളം കയറി. വെള്ളത്തിന്റെ വരവ്‌ ശക്‌തമായതോടെ കിഴുക്കായി തോട്‌ കരകവിഞ്ഞ്‌ ഒഴുകാന്‍ തുടങ്ങി. ഇതോടെ ഇലാഹിയാ കോളനിയിലെ വീടുകളിലേക്കും സ്‌റ്റേഡിയം പരിസരത്തെ വീടുകളിലേക്കും വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്‌. ഇതിനുപുറമെ ഇടുക്കി ഡാം തുറന്നുവിടുമെന്ന്‌ അറിയിപ്പും വന്നതോടെ നഗരത്തിലെ ജനങ്ങള്‍ ആശങ്കയിലാണ്‌.

Ads by Google
Advertisement
Monday 30 Jul 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW