Friday, September 14, 2018 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.18 AM

പിക്കപ്പ്‌ വാന്‍ തട്ടി മറിഞ്ഞ ബൈക്ക്‌ യാത്രികന്‍ ബസ്‌ കയറി മരിച്ചു

uploads/news/2018/07/237245/3.jpg

കൊട്ടാരക്കര: പിക്കപ്പ്‌ വാന്‍ തട്ടി മറിഞ്ഞ ബൈക്ക്‌ യാത്രികന്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കയറി മരിച്ചു.
പത്തനംതിട്ട വള്ളിക്കോട്‌ വാഴമുട്ടം ഈസ്‌റ്റ് വാഴവിള തെക്കതില്‍ സന്തോഷ്‌ കുമാറിന്റെ മകന്‍ സുജിത്ത്‌ എസ്‌. കുമാറാ(19)ണ്‌ മരിച്ചത്‌.
ഇന്നലെ ഉച്ചയ്‌ക്ക് ദേശീയ പാതയില്‍ കിഴക്കേത്തെരുവ്‌ പള്ളിമുക്കിന്‌ സമീപത്തായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്നും സൈനിക പരീക്ഷ പരിശീലന ക്ലാസ്‌ കഴിഞ്ഞ്‌ സുജിത്ത്‌ ബൈക്കില്‍ കിഴക്കേത്തെരുവ്‌ ഭാഗത്തേക്കു വരും വഴി മുന്‍പേ പോയ പിക്കപ്പ്‌ വാനിന്റെ പിറകില്‍ ബൈക്ക്‌ തട്ടി മറിയുകയായിരുന്നു.
ഈ സമയം എതിരെവന്ന കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ അടിയിലേക്കുവീണ സുജിത്തിന്റെ ദേഹത്തു കൂടി ബസ്‌ കയറി ഇറങ്ങുകയായിരുന്നു. സുജിത്ത്‌ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. കിഴക്കേത്തെരുവ്‌ ഇ.സി.എച്ച്‌.എസിലെ (സൈനിക കാന്റീന്‍) ജീവനക്കാരനാണ്‌ സുജിത്തിന്റെ അച്‌ഛന്‍ സന്തോഷ്‌കുമാര്‍. ജോലി സംബന്ധമായി കിഴക്കേത്തെരുവില്‍ വാടകയ്‌ക്കു താമസിച്ചു വരികയായിരുന്നു ഇവരുടെ കുടുംബം. മാതാവ്‌: തുളസി. സഹോദരന്‍: ലിജിത്ത്‌. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. കൊട്ടാരക്കര പോലീസ്‌ കേസടുത്തു.

Ads by Google
Advertisement
Monday 30 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW