Friday, September 14, 2018 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.18 AM

ശാസ്‌ത്രജ്‌ഞന്‍മാരുടെ സംഭാവനകള്‍ പരിഗണിക്കപ്പെടുന്നില്ല: നമ്പി നാരായണന്‍

uploads/news/2018/07/237244/2.jpg

കൊല്ലം: ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞന്‍മാരുടെ സംഭാവനകള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന്‌ മുന്‍ ഐ.എസ്‌.ആര്‍.ഒ ഡയറക്‌ടര്‍ പ്രഫ. നമ്പി നാരായണന്‍. ആര്യഭടന്‍ മുതല്‍ ഡോ. ഇ.സി.ജി. സുദര്‍ശനന്‍വരെ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ലോകശാസ്‌ത്ര സമൂഹം വേണ്ടത്ര പരിഗണിച്ചിട്ടില്ല. ഈ സ്‌ഥിതിക്കു മാറ്റം വരുത്തണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. എം. ബാലകൃഷ്‌ണന്‍ എഴുതിയ ലീവ്‌സ് സയന്‍സ്‌ എന്ന അഞ്ചു വാല്യങ്ങള്‍ അടങ്ങിയ ഗ്രന്ഥ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം എസ്‌.എന്‍. കോളജ്‌ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഫ. കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രഫ. പി. വിവേകാനന്ദന്‍ പുസ്‌തകം ഏറ്റുവാങ്ങി. പ്രഫ: സുധാകരന്‍, ഡോ. അനിതാശങ്കര്‍, എ.ജി. പ്രേംചന്ദ്‌, സുജയ്‌ ഡി. വ്യാസന്‍, മുഹമ്മദ്‌ നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 30 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW