Sunday, November 18, 2018 Last Updated 56 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.18 AM

പിണറായിക്കെതിരെ എ.ഐ.എസ്‌.എഫ്‌. റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം

uploads/news/2018/07/237243/1.jpg

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ എ.ഐ.എസ്‌.എഫ്‌. ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം
പോലീസ്‌ വകുപ്പ്‌ കുത്തഴിഞ്ഞെന്നും കസ്‌റ്റഡി മരണങ്ങളും പോലീസ്‌ പീഡനങ്ങളും തടയാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാക്കിയിലെ ക്രൂരന്‍മാരെ സേനയില്‍ നിന്നുപുറത്താക്കാന്‍ മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിനു കഴിയണം
മൃഗീയ പീഡനമുറകള്‍ പല പോലീസ്‌ സ്‌റ്റേഷനിലും ഇപ്പോഴും നടക്കുന്നു.
പോലീസ്‌ സ്‌റ്റേഷനുകളിലെത്തുന്നവരെയെല്ലാം കുറ്റവാളികളായി കാണുന്നതു മാറണം.
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നു. ഏതു കൊലപാതകത്തിന്റെയും ഒരു വശത്തു സി.പി.എം. ഉണ്ടെന്നതു ആ പ്രസ്‌ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
ഏറ്റവുമൊടുവിലത്തേത്‌ അഭിമന്യുവിന്റെ കൊലപാതകമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണത്തിലെ ചില പുഴുക്കുത്തുകള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക -അനധ്യാപക നിയമനം പി.എസ്‌.സിക്കു വിടാന്‍ സര്‍ക്കാര്‍ ഇനിയും തീരൂമാനിക്കാത്തതു നിറം കെടുത്തുന്നു.
അധികാരത്തിന്റെ മറവില്‍ എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐക്കാര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിയായവര്‍ ശിക്ഷിക്കപ്പെടാതെ പോകുകയാണെന്നു കരുനാഗപ്പള്ളിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.ജില്ലയില്‍ എ.ഐ.എസ്‌.എഫിന്റെ വളര്‍ച്ചയെ അസഹിഷ്‌ണുതയോടെ നോക്കി കാണുന്നതും മുഖ്യ ശത്രുവായി കണ്ടു പ്രവര്‍ത്തിക്കുന്നതും എസ്‌.എഫ്‌.ഐയാണ്‌.
എ.ഐ.എസ്‌.എഫിന്റെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം മുതല്‍ തന്നെ എസ്‌.എഫ്‌.ഐ. പുതിയ കമ്മിറ്റിയെ ശത്രുവായി കണ്ട്‌ അക്രമം ആരംഭിച്ചു.
സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെ എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐ. ഗുണ്ടകള്‍ അക്രമം നടത്തി. ജില്ലാ സെക്രട്ടറി യു. കണ്ണന്‍, മണ്ഡലം പ്രസിഡന്റ്‌ വിപിന്‍ എന്നിവര്‍ക്കു പരുക്കേറ്റു.
സംസ്‌ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന സി. ഗിരീഷിനെ വെട്ടിപ്പരുക്കേല്‍പിച്ചു.മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലും പോലീസിനു സാധിക്കാത്തത്‌ അപമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Advertisement
Monday 30 Jul 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW