Wednesday, November 14, 2018 Last Updated 42 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.08 AM

കെട്ടിടം അപകടാവസ്‌ഥയില്‍; ജീവന്‍ പണയം വച്ച്‌ ജനങ്ങള്‍

uploads/news/2018/07/237220/2.jpg

മട്ടന്നൂര്‍:ഉരുവച്ചാലില്‍ ബസ്‌ കാത്തുനില്‍പ്‌ സ്‌ഥലത്തെ കെട്ടിടം അപകടാവസ്‌ഥയില്‍.
ബസ്‌ കാത്ത്‌ നില്‍ക്കണമെങ്കില്‍ ജീവന്‍ പണയം വെക്കണം. ഉരുവച്ചാല്‍ ടൗണില്‍ മട്ടന്നൂര്‍ ഭാഗത്തേക്ക്‌ ബസിന്‌ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരാണ്‌ അപകടാവസ്‌ഥയിലായ കെട്ടിടത്തിന്‌ മുന്നിലായി നില്‍ക്കുന്നത്‌.
നൂറിലധികം വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്‌ റോഡരികില്‍ അപകടാവ സ്‌ഥയിലുള്ളത്‌. കെട്ടിടത്തിന്റെ ഒരു ഭാഗം ഏത്‌ സമയത്തും തകര്‍ന്ന്‌ വീഴാന്‍ പാകത്തിലാണ്‌ ഇപ്പോഴുള്ളത്‌. ബസിന്‌ കാത്തു നില്‌ക്കുന്നവരുടെ തലയില്‍ ഓട്‌ വീണ്‌ പരിക്കേല്‍ക്കല്‍ നിത്യസംഭവമായിരിക്കു
കയാണ്‌. തലയില്‍ ഓട്‌ വീണ്‌ പരിക്കേറ്റാല്‍ ഓട്ടോ ഡ്രൈവര്‍മാരോ ,സമീപത്തെ വ്യാപാരികളോ ആണ്‌ ആശുപത്രിയില്‍ എത്തിക്കുക. ഇന്നലെ രാവിലെ ബസിന്‌ കാത്തു നില്‌ക്കുന്ന വീട്ടമ്മയുടെ ദേഹത്ത്‌ ഓട്‌ തകര്‍ന്ന്‌ വീണ്‌ പരിക്കേറ്റു.വീട്ടമ്മയോടൊപ്പമുണ്ടായിരുന്ന കുഞ്ഞ്‌ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കെട്ടിടം ജീര്‍ണിച്ച്‌ അപകടാവസ്‌ഥയിലായിട്ട്‌ നാളെ റെയായി. ഇരു നില കെട്ടിടത്തിന്റെ തൂണുകളും, ഞാലിയും ഒരു ഭാഗത്തെ മേല്‍ക്കുരയും തകര്‍ന്ന്‌ കെട്ടിടം നിലംപൊത്താറായ അവസ്‌ഥയിലാണുള്ളത്‌. ബസിന്‌ കാത്തു നില്‍ക്കാന്‍ വരുന്നവര്‍ കെട്ടിടം അപകടാവസ്‌ഥയിലായത്‌ ശ്രദ്ധയില്‍ പെടാറില്ല. അപകടാവസ്‌ഥയിലായ കെട്ടിടത്തിന്റെ സമീപത്താണ്‌ ബസ്‌നിര്‍ത്തുന്നത്‌.ഇതിന്‌ സമീപത്ത്‌ ഓട്ടോറിക്ഷകളും നിര്‍ത്തിയിടുന്നുണ്ട്‌. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കും അപകടാവസ്‌ഥയിലായ കെട്ടിടത്തില്‍ ജോലി ചെയ്ണമെയങ്കിലും ജീവന്‍ പണയം വെക്കണം.കനത്ത്‌ പെയ്യുന്ന മഴയിലും കാറ്റിലും ഭീതിയോടെയാണ്‌ ഇവര്‍ കഴിഞ്ഞുകൂടുന്നത്‌.ബന്ധപ്പെട്ടവര്‍കെ
ട്ടിടം ഉടന്‍ പൊളിച്ചുമാറ്റണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Monday 30 Jul 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW