Friday, September 14, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.07 AM

കണ്ണൂരില്‍ ഫുഡ്‌ പാര്‍ക്കും സൈബര്‍ പാര്‍ക്കും യാഥാര്‍ഥ്യമാക്കണം

കണ്ണൂര്‍: 2011ല്‍ എരമത്തു എല്‍.ഡി.എഫ്‌ തറക്കല്ലിട്ട കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്‌ യാഥാര്‍ഥ്യമാക്കണെമെന്നു ദിശയും കേരള ചേംബറും മന്ത്രി എ.സി മൊയ്‌ദീനെ കണ്ട്‌ ആവശ്യപ്പെട്ടു. കണ്ണൂരില്‍ എത്തിയ മന്ത്രിയെ ദിശ ചെയര്‌മാന്‍ സി ജയചന്ദ്രന്‍, കേരള ചേംബര്‍ ഭാരവാഹികളായ ടി. സോമശേഖരന്‍, കെ. വി. ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ നേരില്‍ കണ്ട്‌ ഈ ആവശ്യം ഉന്നയിച്ചത്‌. സൈബര്‍ പാര്‍ക്കുകള്‍ 3 എണ്ണമാണ്‌ ഉത്തര കേരളത്തിലേക്ക്‌ വിഭാവനം ചെയ്‌തത്‌. ഇതില്‍ കോഴിക്കോട്‌ മാത്രമെ സൈബര്‍ പാര്‍ക്ക്‌ സ്‌ഥാപിതമായിട്ടുള്ളൂ. എരമം പ്രദേശം സോഫ്‌റ്റ്വെയര്‍ മേഖലയിലുള്ളവര്‍ക്ക്‌ താല്‍പ്പര്യമില്ലെങ്കില്‍, മട്ടന്നൂര്‍ വിമാനത്താവള പ്രദേശത്തേക്ക്‌ മാറ്റുന്നെതും സ്വാഗതാര്‍ഹമാണെന്ന്‌ സംഘടന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ജൂലായിയില്‍ മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലും ഈ വിഷയം ദിശ ഭാരവാഹികള്‍ ഉന്നയിച്ചുരുന്നു.
കൂടാതെ, കണ്ണൂരില്‍ ഫുഡ്‌ പാര്‍ക്ക്‌ കൃഷി വകുപ്പു യാഥാര്‍ഥ്യമാക്കുന്നെതിനു വ്യവസായ വകുപ്പിന്റെ പിന്തുണയും ഉണ്ടാവണമെന്നു ദിശയും കേരള ചേംബറും അഭ്യര്‍ത്ഥിച്ചു. വലിയ വെളിച്ചത്തെ വ്യവസായ പാര്‍ക്കില്‍ സ്‌ഥാപിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഫുഡ്‌ പാര്‍ക്കിന്‌ ആവിശ്യമായ്‌ സ്‌ഥലം നല്‍കേണ്ടത്‌ വ്യവസായ വകുപ്പാണ്‌.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ രണ്ടു പദ്ധതികള്‍ക്ക്‌കും വളരെ പ്രസക്‌തിയുള്ളതിനാല്‍ യുക്‌തമായ്‌ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന്‌ മന്ത്രി വ്യക്‌തമാക്കി

Ads by Google
Advertisement
Monday 30 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW