Friday, September 14, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.07 AM

സി.പി.എം വോട്ടിനുവേണ്ടി തീവ്രവാദികളുമായി സന്ധി ചെയ്യുന്നു: കെ. രഞ്‌ജിത്ത്‌

ഇരിട്ടി :നാല്‌ വോട്ടിനുവേണ്ടി സി.പി.എമ്മും ഡി.വൈ.എഫ്‌.ഐ.യും തീവ്രവാദികളുമായി സന്ധിയിലാണെന്ന്‌ ബി.ജെ.പി സംസ്‌ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്‌ജിത്ത്‌ പറഞ്ഞു. . എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരുക, എസ്‌.ഡി.പി.ഐ യെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌.എഫ്‌.ഐ യാണ്‌ കേരളത്തിലെ കലാലയങ്ങള കലാപഭൂമിയാക്കി മാറ്റിയത്‌. അതുകൊണ്ടുതന്നെ എസ്‌.എഫ്‌.ഐ ഇന്ന്‌ വിതച്ചത്‌ കൊയ്യുകയാണെന്നും പിണറായി ഭരണത്തില്‍ തീവ്രവാദികള്‍ ഇവിടെ തഴച്ചു വളരുകയാണെന്നും രഞ്‌ജിത്ത്‌ പറഞ്ഞു.പേരാവൂര്‍ മണ്ഡലം പ്രസിഡന്റ്‌ പി.എം. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്‌ഥാന സിക്രട്ടറി കെ.പി. അരുണ്‍, സംസ്‌ഥാന സമിതി അംഗം പി.കൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വിജയന്‍ വട്ടിപ്രം, ജില്ലാ സിക്രട്ടറി കെ. ജയപ്രകാശ്‌, മണ്ഡലം ജനറല്‍ സിക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം. ആര്‍. സുരേഷ്‌ എന്നിവര്‍ സംസാരിച്ചു

Ads by Google
Advertisement
Monday 30 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW