Friday, September 14, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.07 AM

കടല്‍ഭിത്തി നിര്‍മ്മാണം മല്‍സ്യതൊഴിലാളികള്‍ തടഞ്ഞു.

തലശ്ശേരി: ജനറല്‍ ആസ്‌പത്രിക്ക്‌ പിറകില്‍ കടല്‍ഭിത്തി കെട്ടാന്‍ എത്തിയ ഉദ്യോഗസ്‌ഥ സംഘത്തെയും തൊഴിലാളികളെയും മല്‍സ്യതൊഴിലാളികള്‍ തടഞ്ഞു.സംഘര്‍ഷ വസ്‌ഥയെ തുടര്‍ന്ന്‌ സംഘം പിന്നീട്‌ മടങ്ങി പോയി. ഈ പ്രദേശത്ത്‌ മല്‍സ്യതൊഴിലാളികള്‍ക്ക്‌ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനെരെയാണ്‌ മല്‍സ്യതൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്ത്‌ വന്നത്‌. ഒരു മാസം മുമ്പ്‌ ഈ പ്രദേശത്ത്‌ കടല്‍ഭിത്തി നിര്‍മ്മാണം സംബന്ധിച്ച്‌ സംഘര്‍ഷം നിലനിന്നപ്പോള്‍ ശ്വാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും തൊഴിലാളികള്‍ക്ക്‌ എതിരായ തീരുമാനം ഉണ്ടാവുകയിലെന്നും ഉദ്യോഗസ്‌ഥര്‍ ഉറപ്പു നല്‍കിയിരുന്നു.ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ജവഹര്‍ഘട്ട്‌ മല്‍ധ്യ - കല്ലുമ്മക്കായ സംരംക്ഷണ സമിതി കലക്‌ടര്‍ക്കുള്‍പെടെ പരാതിയും നല്‍കിയിരുന്നു ഈ പരാതിയില്‍ തീരുമാനം കാണാതെ തൊഴിലാളികളെ കബളിപ്പിച്ച്‌ രാവിലെ തന്നെ പോലിസ്‌ സഹായത്തില്‍ റവന്യു സംഘം ഭിത്തി നിര്‍മ്മാണത്തിനെത്തിയതാണ്‌ തൊഴിലാളികളെ പ്രകോപിപ്പിച്ചത്‌.തുടര്‍ന്ന്‌ തൊഴിലാളികള്‍ ഇന്നലെ വീണ്ടും കലക്‌ടറെ കാണുകയും നടപടിക്കും ഭിത്തി കെട്ടുന്നത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കാനും ഉത്തരവിട്ടുകയും ഹരജിയില്‍ മേല്‍കൈക്കൊണ്ട നടപടി സംബന്ധിച്ച്‌ പരാതിക്കാരെ അറിയിക്കാനും നിര്‍ദേശം നല്‍കി.തുര്‍ന്ന്‌ എസ്‌കവേറ്റര്‍ ഉള്‍പെടെ ഉദ്യോഗസ്‌ഥ സംഘം പിന്‍ വാങ്ങിയത്‌.

Ads by Google
Advertisement
Monday 30 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW