Saturday, July 13, 2019 Last Updated 47 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.49 AM

രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

uploads/news/2018/07/237056/2.jpg

കൊട്ടാരക്കര: അബ്‌കാരി, അടിപിടി കേസുകളിലെ പ്രതി ഒയിത്ത സന്തോഷ്‌ എന്നു വിളിക്കുന്ന വെട്ടിക്കവല നടുക്കുന്നു സന്തോഷ്‌ ഭവനില്‍ സന്തോഷ്‌കുമാറി(38)നെ രണ്ടു കിലോ കഞ്ചാവുമായി പോലീസും ഷാഡോ പോലീസും ചേര്‍ന്നു വെട്ടിക്കവലയിലെ വീട്ടില്‍ നിന്നു പിടികൂടി.
രണ്ടു മാസം മുമ്പ്‌ അബ്‌കാരി കേസില്‍ പിടിയിലായ സന്തോഷ്‌ ജയിലില്‍ പരിചയപ്പെട്ട തമിഴ്‌നാട്‌ തേനി സ്വദേശിയില്‍ നിന്നും കഞ്ചാവ്‌ വാങ്ങി കൊല്ലം ജില്ലയില്‍ കണ്ടറ, കടയ്‌ക്കല്‍ ഭാഗങ്ങളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ചെറുകിട കച്ചവടക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ചുവരികയായിരുന്നു. കഞ്ചാവ്‌ വില്‍പന കണ്ണിയിലെ പ്രധാനിയാണിയാള്‍.
ഇയാളുടെ പിതാവ്‌ സദാശിവന്നും നിരവധി കഞ്ചാവ്‌ കേസിലെ പ്രതിയാണ്‌. കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി ബി.അശോകന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ തിരിച്ചിലിലാണ്‌ പ്രതി പിടിയിലായത്‌.
കൊട്ടാരക്കര ഡിവൈ.എസ്‌.പി.ജെ ജേക്കബിന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര ഇന്‍സ്‌പെക്‌ടര്‍ ബി.ഗോപകുമാര്‍, ക്രൈം എസ്‌.ഐ.എസ്‌.അരുണ്‍, ട്രേഡ്‌ എ.എസ്‌.ഐ. കെ.രാധാകൃഷ്‌ണന്‍,ഷാഡോ എസ്‌.ഐ. എസ്‌.ബിനോജ്‌, അംഗങ്ങളായ എ.സി.ഷാജഹാന്‍, ജി.ശിവശങ്കരപ്പിള്ള, എസ്‌.അജയകുമാര്‍, ആഷിര്‍ കോഹൂര്‍, കെ.കെ.രാധാകൃഷ്‌ണപിള്ള എന്നിവരടങ്ങിയ പോലീസ്‌ സംഘമാണു പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 29 Jul 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW