Friday, September 14, 2018 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.49 AM

രണ്ടു ദേവാലയങ്ങളില്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

uploads/news/2018/07/237055/1.jpg

പുനലൂര്‍: ഇടമണില്‍ രണ്ടു ദേവാലയങ്ങളില്‍ മോഷണം. പണം, സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ എന്നിവ കവര്‍ന്നു.
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമണ്‍ ഷണ്‍മുഖ ക്ഷേത്രത്തിലും സെന്റ്‌ ജോസഫ്‌ ലത്തീന്‍ കത്തോലിക്കാ പള്ളിയിലുമാണു മോഷണം നടന്നത്‌.
സിസി ടിവി ദൃശ്യങ്ങള്‍ സഹിതം തെന്മല പോലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിതുറന്നു ഭഗവാനു ചാര്‍ത്തിയിരുന്ന വെള്ളി അങ്കി, ഉപദേവതാ ക്ഷേത്രങ്ങളിലെ അഞ്ചു വഞ്ചിപ്പെട്ടികള്‍ കുത്തിതുറന്ന്‌ 5000 ത്തോളം രൂപയും മോഷ്‌ടാക്കള്‍ അപഹരിച്ചു.
ക്ഷേത്രം മേല്‍ശാന്തി കിടക്കുന്ന മുറിയും കുത്തിതുറന്ന നിലയിലാണ്‌.
ഇന്നെലെ പുലര്‍ച്ചെ 1.10 മുതല്‍ രണ്ടു പേരുടെ നേതൃത്വത്തില്‍ നടന്ന മോഷണം ക്ഷേത്രത്തില്‍ സ്‌ഥാപിച്ചിട്ടുള്ള സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്‌.ക്ഷേത്രത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചിലധികം തവണ മോഷണം നടന്നതിനെ തുടര്‍ന്നാണ്‌ അടുത്ത കാലത്തായി സിസി ടിവി ക്യാമറ സ്‌ഥാപിച്ചത്‌. രാവിലെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌.
റോഡരുകിലെ വഞ്ചി കുത്തിതുറന്നിട്ടില്ല.
ഇടമണിലെ തന്നെ ക്രിസ്‌ത്യന്‍ ദേവാലയത്തില്‍ കടന്ന മോഷ്‌ടാക്കള്‍ സക്രാരിയും വഞ്ചിപ്പെട്ടികളും കുത്തിത്തുറക്കുകയും കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന ഏകദേശം 24,000 രൂപയും നേര്‍ച്ചയായി കിട്ടിയ നാലു സ്വര്‍ണകുരിശുകളും കവര്‍ന്നു.
പള്ളിയിലെ അലമാരകളും, കബോര്‍ഡുകളും പുറകുവശത്തെ കതകും തകര്‍ത്തത്‌ ഉള്‍പ്പെടെ 18,000 രൂപയുടെ നഷ്‌ടമുണ്ടായി. റോഡരുകിലെ രണ്ട്‌ വഞ്ചിപ്പെട്ടികളും കുത്തിതുറന്നിട്ടുണ്ട്‌.
ഒരാഴ്‌ചക്കുള്ളില്‍ തെന്മല പഞ്ചായത്തില്‍ ചെറുതും വലുതുമായ 30 ലധികം മോഷണങ്ങള്‍ നടെന്നങ്കിലും ഇതുവരെ ഒരു പ്രതികളെയും പിടികൂടാന്‍ തെന്മല പോലീസിന്‌ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Sunday 29 Jul 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW