Tuesday, November 13, 2018 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

കീഴാറ്റൂര്‍: വിജയാഹ്‌ളാദത്തില്‍ വയല്‍ക്കിളികള്‍ നിയമനടപടികള്‍ തുടരും

uploads/news/2018/07/237018/2.jpg

കണ്ണൂര്‍: കീഴാറ്റൂരില്‍ പാടം നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റിന്റെ മൂന്ന്‌ (ഡി )നോട്ടിഫിക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചതോടെ രണ്ടു വര്‍ഷം നീണ്ട സമര പോരാട്ടങ്ങളുടെ വിജയം അവകാശപ്പെട്ട്‌ വയല്‍ക്കിളികള്‍. അലൈന്‍മെന്‍്‌റില്‍ മാറ്റം വരുത്തണമെന്ന പരിസ്‌ഥിതി മന്ത്രാലയത്തിന്‍െ്‌റ റിപ്പോര്‍ട്ട്‌ തള്ളി ഗതാഗത മന്ത്രാലയം മൂന്ന്‌ ഡി. നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയപ്പോള്‍ കീഴാറ്റൂലെ കര്‍ഷകര്‍ ഏറെ പ്രതിഷേധത്തിലായിരുന്നു. അലൈന്‍മെന്‍്‌റില്‍ മാറ്റമില്ലെന്ന വിജ്‌ഞാപനം പുറത്തുവന്നതോടെ നിയപരമായി മുന്നോട്ടുപോകാനായിരുന്നു വയക്കിളികളുടെ തീരുമാനം. എന്നാല്‍ ഗതാഗത മന്ത്രാലയത്തിന്‍െ്‌റ പുതിയ തീരുമാനം വയല്‍ക്കിളികള്‍ക്ക്‌ വീണ്ടും ഊര്‍ജം പകര്‍ന്നിരിക്കുകയാണ്‌. ബൈപാസ്‌ അലൈന്‍മെന്റ്‌ സംബന്ധിച്ച്‌ കേന്ദ്രം അടുത്ത മാസം വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേശീയപാത അധികൃതരാണ്‌ വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തുക. ഈ കൂടിക്കാഴ്‌ച കീഴാറ്റൂരിന്‍െ്‌റ ഭാവി നിശ്‌ചയിക്കും. ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന കൂടിക്കാഴ്‌ചയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ദേശീയപാത അധികൃതരുടെ മുന്നില്‍ വ്യക്‌തമാക്കും. പരിസ്‌ഥിതി മന്ത്രാലയത്തിന്‍െ്‌റ അനുകൂല റിപ്പോര്‍ട്ടും വയല്‍ക്കിളികള്‍ക്ക്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌.
കീഴാറ്റൂരിലെ അലൈന്‍മെന്റിനെതിരെ പി.കെ കൃഷ്‌ണദാസ്‌ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ നിധിന്‍ ഗഡ്‌കരിക്ക്‌ നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കേന്ദ്ര ഉപരിതല ഗതാതഗവകുപ്പിന്‍െ്‌റ യോഗത്തില്‍ കീഴാറ്റുര്‍ പ്രശ്‌നം ചര്‍ച്ചചെയ്ുകയുയം തുടര്‍ന്ന്‌ മരവിപ്പിക്കല്‍ തീരൂമാനത്തില്‍ എത്തുകയായിരുന്നുവെന്നാണ്‌ സൂചന. ബി.ജെ.പി ഏറ്റെടുത്ത സമരമായിട്ടും കീഴാറ്റൂരില്‍ അലൈന്‍മെന്‍്‌റ്‌ മാറ്റാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍െ്‌റ നിലപാട്‌് കണ്ണൂരില്‍ ബി.ജെ.പി.യെയും ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എതിര്‍ പാര്‍ട്ടികള്‍ ഇത്‌ ആയുധമാക്കി മാറ്റുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ്‌ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തിലെത്തി അനുകൂല സാഹചര്യമുണ്ടാക്കിയത്‌.
കീഴാറ്റൂര്‍ വയലിന്റെ മധ്യത്തിലുള്ള അലൈന്‍മെന്റ്‌ വശത്തേക്ക്‌ മാറ്റണമെന്നും വയലിന്‌ നടുവിലെ തോട്‌ സംരക്ഷിക്കണമെന്നും പരിസ്‌ഥിതി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍െ്‌റ റിപ്പോര്‍ട്ട്‌ തള്ളിയായിരുന്നു കേന്ദ്ര ഗതാഗത വകുപ്പ്‌ അലൈന്‍മെന്‍്‌റില്‍ മാറ്റമില്ലെന്ന വിജ്‌ഞാപനം ഇറക്കിയിരുന്നത്‌.
തോട്ടിലെ ഒഴുക്ക്‌ തടയാത്ത രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും കീഴാറ്റൂരില്‍ ബൈപ്പാസ്‌ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്‌. കൃഷി സംരക്ഷിച്ചുകൊണ്ട്‌ മാത്രമെ ബൈപ്പാസ്‌ നിര്‍മ്മാണം സാധ്യമാക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ബൈപ്പാസിനെ കുറിച്ച്‌ പരിസ്‌ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട്‌ വച്ച ആശങ്കകള്‍ ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്‌ തള്ളി ഇക്കഴിഞ്ഞ 17ന്‌ കേന്ദ്രസര്‍ക്കാര്‍ മൂന്ന്‌ ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച്‌ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തിരുന്നു. ബി.ജെ.പി സംസ്‌ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരനും വയല്‍ക്കിളി നേതാവ്‌ സുരേഷ്‌ കീഴാറ്റും നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം കീഴാറ്റൂരില്‍ പാരിസ്‌ഥിതിക പഠനം നടത്തിയിരുന്നത്‌. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചുകൊണ്ടാണ്‌ ഗതാഗത മന്ത്രാലയം നോട്ടിഫിക്കേഷന്‍ മരവിപ്പിച്ചത്‌. നോട്ടിഫിക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ വയല്‍ക്കിളി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായി അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബി.ജെ.പി നേതാക്കളാണ്‌ നോട്ടി ഫിക്കേഷന്‍ മരവിപ്പിച്ച കാര്യം അറിയിച്ചത്‌. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിസ്‌ഥിതി മന്ത്രാലയത്തിന്‍െ്‌റ റിപ്പോര്‍ട്ടില്‍ വ്യക്‌തമാണ്‌. ദേശീയപാത അധികൃതരുമായുള്ള ചര്‍ച്ചയില്‍ കുടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. അതേ സമയം ഇത്‌ താല്‍ക്കാല ഉത്തരവാണെന്നും അലൈമെന്‍്‌റ്‌ മാറ്റണമെന്ന കാര്യത്തില്‍ നിയമനടപടികള്‍ തുടരുന്നുമെന്നും വയല്‍ക്കിളി സമര നേതാവ്‌ സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW