Friday, September 14, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

അമിത വേഗതയും അപകടവും: കീഴൂരില്‍ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ചു

uploads/news/2018/07/237017/1.jpg

ഇരിട്ടി: മട്ടന്നൂര്‍ റോഡിലെ കീഴൂര്‍ കൂളിചെമ്പ്രയില്‍ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ചു.
കഴിഞ്ഞദിവസം വാഹനാപകടം നടന്ന കീഴൂര്‍ കുളിചെമ്പ്ര വളവിനടുത്താണ്‌ ഇരട്ടി സി ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ അപകട സാധ്യത കുറക്കാന്‍ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ചത്‌. തലശ്ശേരി - കൂട്ടുപുഴ വളവുപാറ കെഎസ്‌ടിപി റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ മുതല്‍ഇരിട്ടി വരെയുള്ള അന്തര്‍ സംസ്‌ഥാനറോഡ്‌ നവീകരിച്ചിരുന്നു.
റോഡ്‌ നവീകരണത്തിനു ശേഷംഇതു വഴഗതാഗതം നടത്തുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ യാത്രാ വാഹനങ്ങള്‍ അപകടകരമാംവിധത്തില്‍ അമിത വേഗതയിലാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ഇതേ അമിത വേഗത കാരണമാണ്‌ കഴിഞ്ഞ ദിവസം ഇന്നോവയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിക്കാനിടയായത്‌. ഈ സംഭവം കൂടി കണക്കിലെടുത്താണ്‌ വാഹനങ്ങളുടെ വേഗത കുറയ്‌ക്കുവാന്‍ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ചത്‌.
റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷമാണ്‌ റോഡില്‍ വരകള്‍ ഉള്‍പ്പെടെ വരഞ്ഞ്‌ റിഫ്‌ലക്‌ടറും അപായസൂചനാ ബോര്‍ഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്‌ഥാപിക്കുന്നത്‌. വാഹനങ്ങളുടെ അമിതവേഗതയാത്രക്കാരുടെ ജീവന്‌ ഭീഷണിയായതോടെയാണ്‌ ഇതിനു മുന്നോടിയായി അപകടം കുറയ്‌ക്കുവാനായി ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തില്‍ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ചത്‌.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW