Sunday, November 18, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

ഓണത്തിനു മുമ്പ്‌ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത്‌ വിതരണം ചെയ്ുയം: മന്ത്രി ടി.പി. രാമകൃഷ്‌ണന്‍

കണ്ണൂര്‍: സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട ക്ഷേമ പെന്‍ഷന്‍ ഓണത്തിനു മുമ്പ്‌ കുടിശ്ശിക തീര്‍ത്ത്‌ വിതരണം ചെയ്യുമെന്ന്‌ തൊഴില്‍- നൈപുണ്യവികസന- എക്‌സൈസ്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. നോട്ട്‌ നിരോധനവും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി പരിഷ്‌കരണമായ ജി.എസ്‌.ടിയും പോലുള്ള നടപടികള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്‌. എന്നാല്‍ ഏത്‌ പ്രതിസന്ധി നേരിടേണ്ടി വന്നാലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്‌ അവകാശപ്പെട്ട പെന്‍ഷന്‍ തുക പൂര്‍ണ്ണമായും കുടിശ്ശിക സഹിതം ഓണത്തിനു മുമ്പ്‌ തന്നെ നല്‍കണമെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്‌ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്‌ഥാനതല അംഗത്വ വിതരണവും ബോധവത്‌കരണ പരിപാടിയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തൊഴിലാളികളെയും സാമൂഹിക സുരക്ഷാ വലയത്തില്‍ കൊണ്ടുവരികയെന്ന സംസ്‌ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്‌ കൂടുതല്‍ തൊഴിലാളികള്‍ക്ക്‌ സംസ്‌ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്തെ എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ശക്‌തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനായി സമാനസ്വഭാവമുളള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വത്തിന്റെയും സാമ്പത്തികസ്‌ഥിതിയുടെയും അടിസ്‌ഥാനത്തില്‍ സംയോജിപ്പിച്ച്‌ ശാക്‌തീകരിക്കും. ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നവിധം ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കാന്‍ നടപടി കൈക്കൊള്ളും. ക്ഷേമനിധി പെന്‍ഷനുകളുടെ അംശദായം ജില്ലാ സഹകരണ ബാങ്കുകള്‍ വഴി അടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. മന്ത്രി പറഞ്ഞു.
കേരള കൈത്തൊഴിലാളി- വിദഗ്‌ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഗാര്‍ഹിക തൊഴിലാളിക്ഷേമപദ്ധതി, കേരള ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍സ്‌ ക്ഷേമപദ്ധതി, അലക്ക്‌ തൊഴിലാളി ക്ഷേമപദ്ധതി, പാചകതൊഴിലാളി ക്ഷേമപദ്ധതി, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി പദ്ധതി എന്നിവ സംയോജിപ്പിച്ച്‌ രൂപീകരിച്ച കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ 111 വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കാണ്‌ അംഗത്വമുള്ളത്‌. 19 മേഖലകളില തൊഴിലാളികള്‍ക്ക്‌ പദ്ധതിയില്‍ പുതുതായി അംഗത്വം നല്‍കി. പുരാവസ്‌തു വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW