Wednesday, November 14, 2018 Last Updated 56 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

ആ സ്വപ്‌നം സഫലമാകുന്നു; വോളി താരം അനഘയ്‌ക്കൊരു വീടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക്‌ തുടക്കമായി കുറ്റിയടി ഇന്ന്‌

ഇരിട്ടി: രാജ്യാന്തര വോളി താരം അനഘ രാധാകൃഷ്‌ണന്റെയും കുടുംബത്തിന്റെയും ജീവിത സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഉളിക്കലില്‍ അനഘയ്‌ക്കായി സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. ഡി വൈ എഫ്‌ ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌ നിര്‍ദ്ദന കുടുംബാഗങ്ങളായ അനഘയ്‌ക്കും കുടുംബത്തിനും യുവത്വത്തിന്റെ കരുത്തില്‍ സ്വപ്‌ന വീടൊരുക്കുന്നത്‌
തായ്‌ലാന്റില്‍ നടന്ന അണ്ടര്‍ 17 ഏഷ്യന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സ് ഡിവിഷനിലെ പതിനഞ്ചുകാരി അനഘ രാധാകൃഷ്‌ണന്‍ ബെസ്‌റ്റ് ബ്ലോക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ഉളിക്കല്‍വയത്തൂരിലെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം അനഘയ്‌ക്കും കുടുംബത്തിനും വാസയോഗ്യമായ വീടില്ലായിരുന്നു. ഒകേ്‌ടാബര്‍ നാലു മുതല്‍ ആറ്‌ വരെ ഇരിട്ടിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്‌ ഭാഗമായി അനഘയ്‌ക്ക് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന്‌ സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു.
വീടു നിര്‍മ്മാണത്തിന്റെ ഭാഗമായിവയത്തൂരിലെ തകര്‍ന്നു വീഴാറായ പഴകി ദ്രവിച്ച ഒറ്റമുറിവീട്‌ ജനകീയ കൂട്ടായ്‌മയില്‍ പൊളിച്ചുനീക്കി ഇവിടെ പുതിയ വീടിനായുള്ള കുറ്റിയടിക്കല്‍ നാളെ നടക്കും. ഇരിട്ടി ബ്ലോക്ക്‌ പരിധിയിലെ തിരഞ്ഞെടുക്കട്ടെ 6000 വീടുകളില്‍ ഹുണ്ടിക പെട്ടി സ്‌ഥാപിച്ച്‌ ഇതില്‍ നിക്ഷേപിക്കുന്ന തുക സമ്മേളന ചിലവിനും വീടു നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. വീടു നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന്‌ ഡിവൈഎഫ്‌ഐ ഇരിട്ടിബ്ലോക്ക്‌ സെക്രട്ടറി കെ.ജി ദിലീപ്‌, പി.എ നോബിള്‍, അനീഷ്‌ ഉളിക്കല്‍, രാജേഷ്‌ താപ്രവന്‍, പി.എ ഉഷാദ്‌, വി എന്‍ ബാബുരാജ്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW