Friday, September 14, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

പ്ലാസ്‌റ്റിക്‌ മലിനീകരണത്തെ തോല്‌പിക്കാന്‍ മഷിപ്പേന വിതരണവും ബോധവത്‌ക്കരണ ക്ലാസ്സും

മമ്പറം: മമ്പറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേഡ്‌ സ്‌റ്റാഫ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനേജ്‌മെന്റിന്റേയും പി.ടി.എ യുടെയും സഹകരണത്തോടെ എട്ടാം തരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്‌തു. തുടര്‍ച്ചയായി രണ്ടു വര്‍ഷം കൂടി പേന വിതരണം ചെയ്യുന്നതോടെ ഹൈസ്‌കൂള്‍ തലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളേയും മഷിപ്പേന ഉപയോഗിപ്പിക്കുക എന്ന പദ്ധതിയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. റിട്ട. സ്‌റ്റാഫ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ സി. ചന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ സയന്‍സ്‌ പാര്‍ക്ക്‌ ഡയറക്‌ടര്‍ എ.വി അജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. മാനേജര്‍ മമ്പറം പി.മാധവന്‍ പദ്ധതി പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡണ്ട്‌.കെ.പി വിനോദന്‍, പ്രിന്‍സിപ്പാള്‍ ടി.കെ.അശോകന്‍ ഹെഡ്‌മിസ്‌ട്രസ്‌ ടി.കെ.ഷാജകൃഷ്‌ണ, സി.വി തിലകരാജ്‌, കെ.രവീന്ദ്രന്‍, സി.വി ദിനേശ്‌ബാബു, സ്‌റ്റാഫ്‌ സെക്രട്ടറി വി.കെ.സന്തോഷ്‌, പി.വി ലീല സംസാരിച്ചു. എം.പി സനില്‍കുമാര്‍ തോല്‍പ്പിക്കാം നമുക്ക്‌ പ്ലാസ്‌റ്റിക്‌ മലീനീകരണത്തെ എന്ന വിഷയത്തില്‍ ബോധവത്‌ക്കരണ ക്ലാസ്സ്‌ നടത്തി. വി.കെ.മോഹന്‍ദാസ്‌ സ്വാഗതവും എസ്‌.കെ.വിനയന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW