Sunday, February 17, 2019 Last Updated 35 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

കാല്‍നട യാത്രക്കാര്‍ക്ക്‌ ഭീഷണിയായി പാലത്തില്‍ ഇരുമ്പ്‌ പൈപ്പുകള്‍

ഇരിട്ടി: കാല്‍നട യാത്രക്കാര്‍ക്ക്‌ ഭീഷണി തീര്‍ത്ത്‌ ഇരിട്ടി പാലത്തിന്‌ അരികിലൂടെയുള്ള ഇരുമ്പ്‌പൈപ്പുകള്‍. പഴകി ദ്രവിച്ച്‌ തുരുമ്പെടുത്ത ഈ പൈപ്പുകള്‍ രണ്ടു വര്‍ഷം മുന്‍പ്‌ തന്നെഇവ മാറ്റി സ്‌ഥാപിക്കണമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിലും പഴകി ദ്രവിച്ച ഇരുമ്പ്‌ പൈപ്പുകള്‍ യാത്രക്കാര്‍ക്ക്‌ ഭീഷണിയായി അപകട ഭീതിയിലായിരിക്കുകയാണ്‌.
1933ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇരിട്ടി പാലത്തിന്റെ നിലനില്‍പ്പുതന്നെ കാലപ്പഴക്കത്താല്‍ അതി ശോചനീയാവസ്‌ഥയില്‍ പരിതാപകരമായി ഗതാഗതം തന്നെ നിശ്‌ചലാവസ്‌ഥയിലാകുമോയെന്ന ആശങ്കയില്‍ തുടരുന്നതിനിടയിലാണ്‌ പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക്‌ നടന്നു പോകുവാന്‍ പോലും പറ്റാത്ത അവസ്‌ഥയില്‍ ഇരുവശങ്ങളിലും വിവിധ ടെലിഫോണ്‍ കമ്പനികളുടേതുള്‍പ്പെടെയുള്ള കേബിളുകള്‍ കടന്നുപോകുന്ന ഇരുമ്പ്‌ പൈപ്പുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌
.ഇരുഭാഗങ്ങളിലും പൈപ്പ്‌ ലൈന്‍ ഉള്ളതിനാല്‍ തന്നെ വീതികുറഞ്ഞ പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുവാന്‍ തന്നെ പ്രയാസമാണ്‌ .ഇതിനിടയിലാണ്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ നടന്നു പോകാന്‍ പോലും കഴിയാത്ത വിധം പൈപ്പുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. ഇപ്പോള്‍ റോഡിലേക്ക്‌ വീണ പൈപ്പുകള്‍ കയറുകൊണ്ട്‌ കെട്ടിയ നിലയിലാണ്‌. രണ്ടുവര്‍ഷം മുമ്പാണ്‌ ഇരിട്ടി പാലത്തിലൂടെ നടന്നു പോവുകയായിരുന്ന ഇരിട്ടിയിലെ ടൈലര്‍ ആയിരുന്ന രാഘവനെന്ന വയോധികന്‍ ഇരിട്ടി പാലത്തില്‍ വച്ച്‌ ബസിനും പാലത്തിന്റെ കൈവരികള്‍ക്കിടയിലും കുടുങ്ങി ദാരുണമായി മരണപ്പെട്ടത്‌.
ഇതേത്തുടര്‍ന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരിട്ടിപാലം ഉപരോധിക്കുന്നത്‌ ഉള്‍പ്പെടെയുള്ള സമരങ്ങളും നടന്നിരുന്നു .ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇരിട്ടി പാലത്തിന്‌ ഇരുവശങ്ങളിലുമുള്ള ബിഎസ്‌എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കേബിളുകള്‍ പാലത്തിന്റെ കൈവരിയുടെ പുറത്തുകൂടെ മാറ്റി സ്‌ഥാപിക്കുവാനും പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കുവാനും തീരുമാനിച്ചത്‌.
.എന്നാല്‍ പൈപ്പുകള്‍ കയര്‍ ഉപയോഗിച്ച്‌ പാലത്തോട്‌ ചേര്‍ത്ത്‌ കെട്ടുക മാത്രമാണ്‌ അന്ന്‌ ചെയ്‌തത്‌. എന്നാല്‍ ഇപ്പോള്‍ കയറു പൊട്ടി വീണ്ടും റോഡിലേക്ക്‌ വീണുകിടക്കുന്ന പൈപ്പില്‍ തട്ടി കാല്‍നടക്കാര്‍ വീഴാനുള്ള സാധ്യതയും ഏറെയാണ്‌. പല ആവശ്യങ്ങള്‍ക്കായും പാലത്തിന്‌ അപ്പുറത്തേക്കും ഇപ്പുറത്തേക്ക്‌ ഓരോ ദിവസവും സ്‌ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന്‌പേരാണ്‌ കാല്‍നട യാത്ര ചെയ്ുന്നത്‌.
അടിയയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട്‌ പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കാനും ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ യാത്രക്കാരായ നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്‌.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW