Tuesday, November 20, 2018 Last Updated 29 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

മാധവസ്‌മൃതി സേവാട്രസ്‌റ്റ് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്‌തു

തളിപ്പറമ്പ്‌: മാധവസ്‌മൃതി സേവാട്രസ്‌റ്റ് വര്‍ഷാവര്‍ഷം നടത്തിവരാറുള്ള എന്‍ഡോവ്‌മെന്റുകളുടെ വിതരണവും സമാദരണവും വ്യാസ പൗര്‍ണ്ണമിയോടനുബന്ധിച്ച്‌ തൃച്‌ഛംബരം വിവേകാനന്ദ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യത്തില്‍ നടന്നു.
ട്രസ്‌റ്റ് ചെയര്‍മാന്‍ സി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടന്ന എന്‍ഡോവ്‌മെന്റ്‌ വിതരണ ചടങ്ങ്‌ പിലാത്തറ സംസ്‌കൃത വിദ്യാലയം റിട്ട.പ്രിന്‍സിപ്പാള്‍ ജയലക്ഷ്‌മി ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ സംസ്‌ഥാന യുവജനോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം സംസ്‌കൃത പ്രസംഗത്തില്‍ എഗ്രേഡ്‌ നേടിയ ചെറുകുന്ന്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വര്‍ണ്യ രവീന്ദ്രനെ സി.ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ചടങ്ങില്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പഠനത്തില്‍ മികവുതെളിയിച്ച പന്ത്രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അഡ്വ.വി.എം.ബാലകൃഷ്‌ണന്‍ നമ്പീശന്‍, വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ അജയകുമാര്‍ മീനോത്ത്‌, സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പാള്‍ എസ്‌.കെ.കുഞ്ഞികൃഷ്‌ണന്‍ മാസ്‌റ്റര്‍, വര്‍ണ്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്‌റ്റ് എക്‌സിക്യുട്ടീവ്‌ മെമ്പര്‍ എ.കെ.നാരായണന്‍ സ്വാഗതവും വിവേകാനന്ദ വിദ്യാലയം പ്രിന്‍സിപ്പാള്‍ എസ്‌.കെ.മുരളീധരന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW