Friday, November 16, 2018 Last Updated 19 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.12 AM

നിയന്ത്രണം നഷ്‌ട്ടപ്പെട്ട കാര്‍ മരത്തില്‍ ഇടിച്ചു തകര്‍ന്നു

uploads/news/2018/07/236999/4.jpg

മുളന്തുരുത്തി: നടക്കാവ്‌ ഹൈവേയില്‍ ആരക്കുന്നം പെട്രോള്‍ പമ്പിനു സമീപം കാര്‍ വന്‍മരത്തില്‍ ഇടിച്ചു തകര്‍ന്നു. കാറിലുണ്ടായിരുന്ന പേപ്പതി പൈയ്യപ്പിള്ളില്‍ മാത്യു (49), ഭാര്യ നാന്‍സി (40) എന്നിവര്‍ക്ക്‌ പരുക്കേറ്റു. നാന്‍സിയുടെ കൈക്കും കാലിനും ഒടിവുണ്ട്‌. മാത്യുവിനും നിരവധി പരിക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനാണ്‌ അപകടം. മുളന്തുരുത്തി ഭാഗത്ത്‌ നിന്നും പേപ്പതിയിലേക്ക്‌ വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ എതിര്‍വശത്ത്‌ നിന്ന കൂറ്റന്‍ മരത്തില്‍ ഇടിച്ചു. ഡ്രൈവിങ്ങിനിടെ മാത്യു ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണം. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവം അറിഞ്ഞ്‌ മുളന്തുരുത്തി പോലീസും സ്‌ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 29 Jul 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW