Friday, September 14, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.12 AM

വിദേശികളെ കാണാതായത്‌ ഉദ്യോഗസ്‌ഥരെ മൂന്നു മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി

uploads/news/2018/07/236998/3.jpg

നേര്യമംഗലം: കലി തുള്ളി പെയ്യുന്ന കാലവര്‍ഷക്കെടുതിയില്‍ സംഹാരരുദ്രയായി ഒഴുകുന്ന പെരിയാറ്റില്‍ ഇറങ്ങിയ നാലു വിദേശികളെ കാണാതായത്‌ ഉദ്യോഗസ്‌ഥരെയും നാട്ടുകാരെയും മൂന്നു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി.
നെടുമ്പാശേരിയില്‍ നിന്നും കഴിഞ്ഞ ദിവസം തേക്കടിയിലേക്ക്‌ പുറപ്പെട്ട സ്‌ത്രീകളടക്കമുള്ള 16 അംഗം തിരികെ എത്തിയപ്പോള്‍ ലോവര്‍ പെരിയാര്‍ ഡാമിനു സമീപം എത്തിയപ്പോള്‍ ചിലര്‍ക്ക്‌ പെരിയാര്‍ അടുത്ത്‌ കാണണമെന്ന്‌ മോഹമുണ്ടായി. തുടര്‍ന്ന്‌ ഇതിനുവേണ്ടി കെ.എസ്‌.ഇ.ബി.അധികൃതരുടെ അനുവാദവും വാങ്ങി. അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്‌. ഇവര്‍ വാഹനത്തില്‍ കരുതിയിരുന്ന ഒരാള്‍ക്ക്‌ കയറാവുന്ന ഫൈബര്‍ വള്ളം (കായക്ക്‌) എടുത്ത്‌ പെരിയാറ്റില്‍ ഇറങ്ങി. ക്യാന്‍ ക്ലോ നെല്‍ (26), ഒലാഫ്‌ ഓഡോസ ജല്‍ (49), തിലോ സച്ച മിറ്റ്‌ (35), ഫിലിപ്പ്‌ ബന്‍സ്‌ (35), മാനല്‍ അമന്‍സ്‌ (46), നൗറിയ ന്യൂമാന്‍ (26) എന്നിവരാണ്‌ സ്‌ത്രീകളടക്കമുള്ളവരെ കരയില്‍ നിര്‍ത്തി പെരിയാറ്റിലിറങ്ങിയത്‌.
ഏറെ സമയത്തിനു ശേഷം രണ്ടുപേര്‍ ഒഴികെ മറ്റുള്ളവര്‍ തിരിച്ചെത്തിയെങ്കിലും ഇവരെ കുറിച്ച്‌ യാതൊരു വിവരവും കിട്ടിയില്ല. കൂടെയുള്ള സ്‌ത്രീകളും മറ്റും ബഹളമുണ്ടാക്കിയതോടെ കരിമണല്‍ പോലീസും, വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും പെരിയാര്‍ തീരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ്‌ ഇവര്‍ പെരിയാറ്റില്‍ ഇറങ്ങിയ സ്‌ഥലത്ത്‌ നിന്നും മൂന്നു കിലോമീറ്റര്‍ താഴ്‌ഭാഗത്ത്‌ ഇവര്‍ കരയ്‌ക്ക് കയറിയത്‌.
ഇവരെ പിന്നിട്‌ കരിമണല്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇവര്‍ വിദേശത്ത്‌ സാഹസിക ഗ്രൂപ്പില്‍പ്പെട്ടവരാണെന്ന്‌ മനസിലായത്‌. പിന്നിട്‌ ഇവരെ സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചു. കാലവര്‍ഷമായതിനാല്‍ കുത്തൊഴുക്കുള്ള പുഴയാണ്‌ പെരിയാര്‍. വിദേശികളെ കണ്ടെത്തിയശേഷമാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ശ്വാസം നേരെ വീണത്‌.

Ads by Google
Advertisement
Sunday 29 Jul 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW