Monday, November 19, 2018 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.12 AM

ഡോക്‌ടര്‍മാരുടെ ഒ.പി. ബഹിഷ്‌കരണം ജില്ലയില്‍ പൂര്‍ണം

uploads/news/2018/07/236996/1.jpg

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പുതിയ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) ബില്ല്‌ നടപ്പാക്കുന്നതിനെതിരേ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നടത്തിയ ഒ.പി ബഹിഷ്‌കരണം ജില്ലയില്‍ പൂര്‍ണം. കൊച്ചിന്‍ ഐ.എം.എയുടെ കീഴിലുള്ള 2200 ഡോക്‌ടര്‍മാരും ഒ.പി ബഹിഷ്‌കരിച്ചു സമരത്തില്‍ പങ്കെടുത്തു.
അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്‌ത്രക്രിയ എന്നിവയെ ബാധിക്കാതെയാണു ഒ.പി. ബഹിഷ്‌കരിച്ചത്‌. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്‌ജ് ധരിച്ചാണു ഡോക്‌ടര്‍മാര്‍ ജോലിക്ക്‌ ഹാജരായത്‌.
ഇന്ത്യയിലെ ആധുനിക വൈദ്യശാസ്‌ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുകയും അതുവഴി രോഗികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) ബില്ലില്‍ അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, ആയുര്‍വേദ, ഹോമിയോ ഡോക്‌ടര്‍മാര്‍ക്ക്‌ പിന്‍വാതില്‍ വഴി മോഡേണ്‍ മെഡിസിന്‍ ഉപയോഗിക്കാന്‍ ലൈസന്‍സ്‌ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എം.ബി.ബി.എസ്‌. ബിരുദധാരികള്‍ക്ക്‌ എക്‌സിറ്റ്‌ പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്‌ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണു ഐ.എം.എ. രാജ്യവ്യാപകമായി ഒ.പി. ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചത്‌. കൊച്ചിന്‍ ഐ.എം.എ. ഹൗസില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം പ്രസിഡന്റ്‌ ഡോ. വര്‍ഗീസ്‌ ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്ര സര്‍ക്കാര്‍ തെറ്റായ മെഡിക്കല്‍ നയം തിരുത്തുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അതിശക്‌തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.എം.എ. മെഡിക്കല്‍ സ്‌റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്‌, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.റ്റി.എ. തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളായി. കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) ജില്ലയിലെ അംഗങ്ങളായ 500 ഡോക്‌ടര്‍മാരും കരിദിനം ആചരിച്ച്‌ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Ads by Google
Advertisement
Sunday 29 Jul 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW