Sunday, December 16, 2018 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.57 AM

കൃഷിവകുപ്പിന്റെ ചികിത്സ; ആല്‍മരത്തിനു പുനര്‍ജീവനം

uploads/news/2018/07/236790/1.jpg

കൊല്ലം: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആല്‍മരത്തിന്‌
പുനര്‍ജീവനം നല്‍കി. രണ്ടു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഉ ണങ്ങിത്തുടങ്ങിയ പടുകൂറ്റന്‍ ആല്‍മരം മുറിച്ചു പകരം മറ്റൊരു ആല്‍മരത്തിന്റെ തൈ നട്ടുപിടിപ്പിക്കാന്‍ ക്ഷേത്രം ഭരണസമിതി ആലോചിച്ചിങ്കിലും മരം മുറിക്കുന്നതുമൂലം നടത്തേണ്ട ആചാരാനുഷ്‌ഠാനങ്ങളും സാമ്പത്തിക ചെലവും മനസിലാക്കി എങ്ങനെയും ഉണങ്ങിയ ആല്‍മരത്തെ സംരക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊല്ലം കോര്‍പറേഷന്‍ ഭരണാധികാരികളുമായി വിഷയം ക്ഷേത്രം ഭരണസമിതി ചര്‍ച്ചചെയ്യുകയും ആല്‍മരത്തെ സംരക്ഷിക്കാന്‍ വേണ്ട സഹായം കോര്‍പറേഷന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. തുടര്‍ന്നു കൃഷി വകുപ്പുമായി ബന്ധപ്പെട്ടു മരത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്‌തു. കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി ആല്‍മരം കാണുകയും എന്താണ്‌ മരത്തിന്റെ അവസ്‌ഥയെന്ന്‌ മനസിലാക്കി. തുടര്‍ന്നു പുനര്‍ജീവനം നല്‍കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉണങ്ങിയ ആല്‍മരത്തിന്റെ ചുവട്ടിലെ മണ്ണു മാറ്റി പച്ചപ്പുള്ള വേരുഭാഗം കണ്ടെത്തി അതില്‍ മരുന്നു തളിച്ചു. ഫൈട്രാന്‍, ഇമിഡസ്‌, ടില്‍റ്റ്‌, ഹൈട്രോ ക്ലോറയിഡ്‌ ജലം എന്നിവയാണ്‌ മരുന്നുകള്‍. അതിനുശേഷം മരത്തില്‍ വളര്‍ന്നുനിന്ന ഇത്തിള്‍ നീക്കം ചെയ്‌തു. കൂടാതെ മരത്തില്‍ കാണപ്പെട്ട പൊത്തുകള്‍ അടയ്‌ക്കുകയും ചെയ്‌തു. ഏകദേശം എന്‍പതു ശതമാനവും ആല്‍മരം ഉണങ്ങിയ നിലയിലായിരുന്നു. ആശ്രാമം ഇ.എസ്‌.ഐ. ആശുപത്രിക്കു സമീപത്തെ ആല്‍മരം ക്ഷേത്രത്തിലെ ഉത്സവത്തിന്‌ പളളിവേട്ട നടക്കുന്ന ആല്‍ത്തറകൂടിയാണ്‌. മരുന്ന്‌ ആഴ്‌യില്‍ ഒരിയ്‌ക്കല്‍ തളിയ്‌ക്കണം. ഒരു മാസം കൊണ്ട്‌ ആല്‍മരത്തിന്‌ മാറ്റം സംഭവിക്കുമെന്നാണു കൃഷിവകുപ്പ്‌ ജീവനക്കാര്‍ നല്‍കുന്ന ഉറപ്പ്‌.

Ads by Google
Advertisement
Saturday 28 Jul 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW