Tuesday, March 26, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.56 AM

ലോറിയിടിച്ച്‌ വൈദ്യുതിപോസ്‌റ്റ്‌ ഒടിഞ്ഞു; ദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌

uploads/news/2018/07/236782/1.jpg

റാന്നി: രാപ്പകല്‍ ഭേദമില്ലാതെ വാഹനം ഒഴുകുന്ന സംസ്‌ഥാന പാതയില്‍ ലോറിയിടിച്ച്‌ വൈദ്യുതി പോസ്‌റ്റ്‌ റോഡിലേ ക്കു തകര്‍ന്നു വീണു. ലോറിക്കു പിന്നാലെ കാറില്‍ എത്തിയ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്‌ തലനാരിഴയ്‌ക്ക്‌.
പുനലൂര്‍- മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ റാന്നി ഗ്രാമപഞ്ചായത്തോഫീസിനു സമീപം ആകാശ്‌ ബേക്കറിക്കു മുമ്പിലായി ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു അപകടം. പാലുമായി ഇട്ടിയപ്പാറ ഭാഗത്തേക്കുപോയ ടാങ്കര്‍ ലോറിയാണ്‌ പോസ്‌റ്റില്‍ ഇടിച്ചത്‌.
ഓട്ടത്തിനിടയില്‍ ആക്‌സില്‍ ഒടിഞ്ഞ്‌ റോഡിന്റെ ഇടതുഭാഗത്തേക്കു തെന്നിമാറിയ ലോറി റോഡരികിലെ വൈദ്യുതിപോസ്‌റ്റ്‌ ഇടിച്ച്‌ ഒടിക്കുകയായിരുന്നു. ഇത്‌ റോഡിനു കുറുകെയായി നിലംപൊത്തി. ഈ സമയം വൃന്ദാവനത്ത്‌ സഹപ്രവര്‍ത്തകന്റെ പിതാവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വൈദ്യുതിവകുപ്പ്‌ പത്തനംതിട്ട എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ ഓഫീസില്‍ നിന്നുള്ള ജീവനക്കാരുമായി കാര്‍ ലോറിക്കു തൊട്ടു പിന്നിലുണ്ടായിരുന്നു.
എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ ഷിബു മാത്തുക്കുട്ടി, സീനിയര്‍ സൂപ്രണ്ട്‌ സുരേഷ്‌, സീനിയര്‍ അസിസ്‌റ്റന്റ്‌ ജയ എന്നിവരും ഡ്രൈവറുമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌. അപകടത്തില്‍ പോസ്‌റ്റ്‌ ഒടിഞ്ഞത്‌ ശ്രദ്ധിക്കാതെ ലോറി അല്‌പം കൂടി മുന്നോട്ടു നീങ്ങിയെങ്കിലും പിന്നിലെ കാറിലുണ്ടായിരുന്ന എക്‌സിക്യുട്ടീവ്‌ എന്‍ജീനിയര്‍ക്ക്‌ അപകടം മണത്തു. പോസ്‌റ്റ്‌ നിലംപൊത്തുന്നതിനു മുമ്പായി അദ്ദേഹം തന്റെ വാഹനത്തിന്റെ ഡ്രൈവറെക്കൊണ്ട്‌ കാര്‍ ഏതാനും മീറ്റര്‍ പിന്നോട്ടു മാറ്റിച്ചതോടെ വന്‍ ദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിവാകുകയായിരുന്നു. കാര്‍ നീക്കുന്നതിനു മുമ്പ്‌ വന്നു നിന്ന സ്‌ഥലത്തു തന്നെയായിരുന്നു വൈദ്യുതി പോസ്‌റ്റ്‌ വീണത്‌.
എങ്കിലും വൈദ്യുതികമ്പി ലോറിയിലും കാറിലും മറ്റുമായി വീണു. അപകടത്തിനു തൊട്ടുപിന്നാല വൈദ്യുതി ബന്ധം വിചേ്‌ഛദിക്കപ്പെട്ടത്‌ ഏറെ ആശ്വാസമായി. പഞ്ചായത്തോഫീസില്‍ നിന്നും മറ്റും വിളിച്ചറിയിച്ചതനുസരിച്ച്‌ വൈദ്യുതി ജീവനക്കാര്‍ 11 കെ.വി.ലൈനിലേതടക്കം വൈദ്യുതിബന്ധം ഉടന്‍ തന്നെ വിചേ്‌ഛദിച്ച്‌ സ്‌ഥലത്ത്‌ പാഞ്ഞെത്തി.
വൈദ്യുതി വിതരണം നിലച്ചെന്ന്‌ ഉറപ്പു വരുത്തിയ ശേഷമാണ്‌ ഉദ്യോഗസ്‌ഥര്‍ കാറില്‍നിന്നും ഇറങ്ങിയത്‌. വൈദ്യുതി പോസ്‌റ്റ്‌ റോഡിനു കുറുകെ വീണതോടെ മുക്കാല്‍ മണിക്കൂറോളം പൊതുനിരത്തില്‍ വാഹനഗതാഗതം തടസപ്പെട്ടു.
റാന്നി എം.എസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാന കവാടത്തിന്‌ സമീപത്താണ്‌ വൈദ്യുതി പോസ്‌റ്റ്‌ ഒടിഞ്ഞു വീണത്‌. അപകടം ഏതാനും മണിക്കൂര്‍ കൂടി കഴിഞ്ഞായിരുന്നെങ്കില്‍ റോഡിന്റെ ഈ ഭാഗത്ത്‌ നൂറു കണക്കിനു വിദ്യാര്‍ത്ഥികളാണ്‌ ഉണ്ടാകുമായിരുന്നത്‌. എന്തായാലും സംഭവിക്കാമായിരുന്ന വന്‍ ദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Saturday 28 Jul 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW