Wednesday, October 17, 2018 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.54 AM

'ജല ആംബുലന്‍സ്‌ 'കോട്ടയത്തും

uploads/news/2018/07/236773/2.jpg

കോട്ടയം: ജലാശയങ്ങളിലെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജല ആമ്പുലന്‍സുകള്‍ ജില്ലയിലേക്കും. കായല്‍ തുരുത്തുകളില്‍ ഒറ്റപ്പെടുന്നവര്‍ക്കും വെള്ളപ്പൊക്കകെടുതിയില്‍ വലയുന്നവര്‍ക്കും ആശ്വാസമാകുന്ന ജല ആമ്പുലന്‍സുകളുടെ പ്രവര്‍ത്തനം ഉടന്‍ സജീവമാക്കാനാണ്‌ അധികൃതരുടെ തീരുമാനം. നിലവില്‍, കുട്ടനാട്ടിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സജ്‌ജമാക്കിയ അഞ്ച്‌ ജല ആംബുലന്‍സുകള്‍ വിവിധ ജലഗതാഗത സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ സേവനം ലഭ്യമാക്കുന്ന തരത്തിലാണ്‌ ക്രമീകരണം. ആലപ്പുഴ, മുഹമ്മ, പാണാവള്ളി, വൈക്കം, എറണാകുളം എന്നീ ജലഗതാഗത സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ്‌ സേവനം നടത്തുക. 50 ലക്ഷം രൂപയാണ്‌ ജല ആമ്പുലന്‍സിന്റെ നിര്‍മാണചെലവ്‌.
രോഗികള്‍ക്ക്‌ പ്രഥമ ശ്രുശൂഷ നല്‍കാന്‍ സാധിക്കുംവിധമുള്ള അതിനൂതന മെഡിക്കല്‍ സംവിധാനങ്ങള്‍ ആമ്പുലന്‍സില്‍ ക്രമീകരിച്ചിട്ടുണ്ട്‌. നെബുലൈസര്‍, ഓക്‌സിജന്‍ സിലണ്ടര്‍, കാര്‍ഡിയോളജി പ്രാഥമിക ശുശ്രൂഷ ഉപകരണങ്ങള്‍, മിനി ലാബ്‌ സംവിധാനം, അവശ്യമരുന്നുകള്‍ എന്നിവയും ബോട്ടിലുണ്ടാകും. ജല ഗതാഗതവകുപ്പന്റെ ജീവനക്കാര്‍ക്ക്‌ ആരോഗ്യവകുപ്പ്‌ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്‌.
സന്തോഷ്‌ കുമാര്‍, കെ.പി.ജയപ്രകാശ്‌, മുഹമ്മദ്‌ ഇസ്‌മായില്‍ എന്നീ മൂന്ന്‌ യൂണിറ്റ്‌ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ്‌ ജല ആംബുലന്‍സ്‌ സര്‍വിസ്‌ നടത്തുക.
ആലപ്പുഴയില്‍ ആരോഗ്യവകുപ്പിന്റെ 108 ആമ്പുലന്‍സ്‌ സേവനവുമായി ബന്ധിപ്പിച്ചാവും സേവനങ്ങള്‍ ലഭ്യമാക്കുക. ബോട്ടില്‍ ഗതാഗതവകുപ്പിന്റെ ജീവനക്കാരെ കൂടാതെ ഡോക്‌ടര്‍, നഴ്‌സ്‌, രണ്ട്‌ അറ്റന്റര്‍ എന്നിവരുടെ സേവനവും ലഭിക്കും. അഞ്ചു കേന്ദ്രങ്ങളിലും 24 മണിക്കൂറും സൗജന്യസേവനം ലഭിക്കും. ജലാശയങ്ങളിലെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത്‌ മുതല്‍ക്കൂട്ടാണ്‌. ആമ്പുലന്‍സ്‌ സേവനങ്ങള്‍ക്ക്‌ ഫോണ്‍: ആലപ്പുഴ108, മുഹമ്മ 9400050331, പാണാവള്ളി 9400050365, വൈക്കം 9400050357, എറണാകുളം 9400050346.

Ads by Google
Advertisement
Saturday 28 Jul 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW