Tuesday, November 20, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.53 AM

പൂയപ്പള്ളി സ്‌കൂളില്‍ കോഴിക്കുഞ്ഞു പദ്ധതി

uploads/news/2018/07/236767/2.jpg

പൂയപ്പള്ളി: മുട്ട, കോഴിയിറച്ചി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടു നടപ്പാക്കുന്ന 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്‌' പദ്ധതിയുടെ ഉദ്‌ഘാടനം പൂയപ്പള്ളി ഗവ:ഹൈസ്‌കൂളില്‍ ജി.എസ്‌.ജയലാല്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ആറാം ക്ലാസ്‌ വിദ്യാര്‍ഥി അശ്വനി അനില്‍ അഞ്ച്‌ കോഴിക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി.
കോഴിത്തീറ്റയും മരുന്നും വിതരണം ചെയ്‌തു. കുട്ടികളില്‍ കോഴിവളര്‍ത്തലിലുള്ള താല്‍പര്യം വര്‍ധിപ്പിച്ച്‌ അവരില്‍ സ്വാശ്രയശീലവും സമ്പാദ്യശീലവും വളര്‍ത്തി കോഴിമുട്ട ഉല്‍പാദനത്തിലൂടെ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തില്‍ മുട്ടയുടെ ലഭ്യത ഉറപ്പാക്കി ആരോഗ്യവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനോടൊപ്പം കോഴിവളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ്‌ ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന്‌ ജി.എസ്‌.ജയലാല്‍ എം.എല്‍.എ. പറഞ്ഞു. കെ.എസ്‌.പി.ഡി.സി. ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സി.എസ്‌.ഹര്‍ഷകുമാര്‍, ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ .ജഗദമ്മ, ജില്ലാപഞ്ചായത്ത്‌ അംഗം
ടി.ഗിരിജാകുമാരി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹംസാ റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW