Friday, October 19, 2018 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.53 AM

ദേശീയപാത: കൈയേറ്റം ഒഴിപ്പിക്കലിലും നിര്‍മാണത്തിലും ക്രമക്കേടെന്ന്‌ ആക്ഷേപം

uploads/news/2018/07/236766/1.jpg

പുനലൂര്‍: ദേശീയപാതയിലെ കൈയേറ്റം ഒഴിപ്പിക്കലിലും ഓടനിര്‍മാണത്തിലും ടൈല്‍ പാകലിലും ക്രമക്കേടുകളെന്ന്‌ ആക്ഷേപം. പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കലക്‌ടര്‍ ഓഗസ്‌റ്റ് ഒന്നിന്‌ ഉദ്യോഗസ്‌ഥരുടെയും രാഷ്ര്‌ടീയ നേതാക്കളുടെയും യോഗം വിളിച്ചു. നിര്‍മാണത്തിനായി അധികൃതര്‍ അടയാളമിട്ടു നല്‍കിയതു പലതും വന്‍കിടക്കാരെ സഹായിക്കുന്ന വിധത്തിലാണ്‌. ഉന്നതനേതാക്കളുടെ ഇടപെടലില്‍ പണികള്‍ മാറ്റി നടത്തുന്നതായി വ്യാപക ആക്ഷേപമാണ്‌ ഉയരുന്നത്‌. പട്ടണത്തില്‍ ഓടയുണ്ടായിരുന്നതു പലയിടത്തും വന്‍കിട കച്ചവടക്കാര്‍ക്കായി നികത്തിയും നിര്‍മാണം നടത്തേണ്ട ചില സ്‌ഥലങ്ങള്‍ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്‌. പലയിടങ്ങളിലും അടയാളം മാറ്റി പിന്നീട്‌ കടയുടമകള്‍ പറഞ്ഞ സ്‌ഥലത്തു പണി നടത്തിയതിനുള്ള തെളിവുകളുണ്ട്‌. കൈയേറ്റക്കാരെ സഹായിക്കുന്ന നിലയിലുള്ള അധികൃതരുടെ മൃദുസമീപനത്തില്‍ പാവപ്പെട്ടവന്‌ ഒരു നിയമവും പണക്കാര്‍ക്ക്‌ മറ്റൊരു നിയമവുമാണു ദേശീയപാതാ ഉദ്യോഗസ്‌ഥര്‍ കൈക്കൊള്ളുന്നത്‌. കൈയേറ്റക്കാരെ സഹായിക്കാനായി പുനലൂര്‍ പട്ടണത്തിലുള്ള പല മേഖലയിലും ഓടയില്ലെന്നു സ്‌ഥാപിക്കാനുള്ള വ്യഗ്രതയും പരാതിക്കിടയാക്കുന്നു. കഴിഞ്ഞ 21നു പുനലൂരില്‍ നടന്ന ജില്ലാ കലക്‌ടറുടെ അദാലത്തില്‍ ഈ കൈയേറ്റങ്ങളുടെയും ഓടകളുണ്ടായിരുന്നതും നികത്തിയതടക്കം എല്ലാ തെളിവുകളും ഫോട്ടോ സഹിതം ഉള്‍പ്പെടുത്തി പൊതുപ്രവര്‍ത്തകനായ എ.കെ. നസീര്‍ ജില്ലാ പരാതി നല്‍കിയിരുന്നു. പ്രഥമദൃഷ്‌ടിയില്‍ തന്നെ ഈ പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കിയ ജില്ലാ കലക്‌ടര്‍ അപ്പോള്‍ തന്നെ വരുന്ന ഓഗസ്‌റ്റ് ഒന്നിന്‌ ഇതുമായി ബന്ധപ്പെട്ട അധികൃതരുടേയും സര്‍വകക്ഷിയോഗവും വിളിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും യുദ്ധകാലാടിസ്‌ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ ദേശീയപാത അധികൃതരും പൊതുമരാമത്തു വകുപ്പും വ്യഗ്രത കാട്ടുകയാണ്‌. ഇത്‌ അഴിമതിക്കാണെന്നാണ്‌ ആക്ഷേപം. ദേശീയപാത അധികൃതര്‍ എല്ലാ കൈയേറ്റവും ഒഴിപ്പിക്കാത്തതും പ്രതിഷേധത്തിന്‌ ഇടയാക്കുന്നു. ചില വന്‍കിടക്കാര്‍ക്കുവേണ്ടി നിയമം അട്ടിമറിക്കുന്ന അധികൃതര്‍ അന്നന്നുള്ള അന്നത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന ചില പാവങ്ങളെ ദ്രോഹിക്കുന്ന നിലപാട്‌ ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നു.

Ads by Google
Advertisement
Saturday 28 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW