Saturday, November 17, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.53 AM

ഓഫീസുകളില്‍ ഹരിതചട്ടം; പുരോഗതി കൈവരിച്ചു ജില്ല

കൊല്ലം: സമ്പൂര്‍ണ ഹരിത ഓഫീസുകളെന്ന ലക്ഷ്യം കൈവരിക്കുന്നതിനു മികച്ച പ്രവര്‍ത്തനവുമായി കൊല്ലം ജില്ല. ശുചിത്വ മിഷന്‍ നിയോഗിച്ച വിദഗ്‌ധ സംഘം വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനയ്‌ക്കുശേഷം തയാറാക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം 37 ഓഫീസുകളില്‍ അജൈവ മാലിന്യം തരംതിരിച്ച്‌ സംഭരിച്ചു കൈമാറുന്ന സംവിധാനം ഒരുക്കിയിട്ടുള്ളതായി വ്യക്‌തമായി.
32 ഓഫീസുകളില്‍ നിന്ന്‌ ഇ-മാലിന്യവും ഉപയോഗ യോഗ്യമല്ലാത്ത ഫര്‍ണിച്ചറുകളും ഉപകരണങ്ങളും നീക്കംചെയ്‌തു. 13 ഓഫീസുകളില്‍ കമ്പോസ്‌റ്റ്, ബയോഗ്യാസ്‌ ഉപാധികള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ 51 ഓഫീസുകളില്‍ സജ്‌ജീകരിച്ചു. 18 ഓഫീസുകളില്‍ ജീവനക്കാര്‍ ആഹാരവും വെള്ളവും സ്‌റ്റീല്‍ പാത്രങ്ങളില്‍ മാത്രമാണ്‌ കൊണ്ടുവരുന്നതെന്നും ഓഫീസുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഡിസ്‌പോസിബിള്‍ വസ്‌തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്‌തുക്കളായ സ്‌റ്റീല്‍, കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പബ്ലിക്‌ ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ഹരിതചട്ട നോഡല്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ എല്‍. ഷൈലജ, വി. സുജാത, തൊടിയൂര്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്നു പുരോഗതി റിപ്പോര്‍ട്ട്‌ എ.ഡി.എം ബി. ശശികുമാറിന്‌ കൈമാറി.

Ads by Google
Advertisement
Saturday 28 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW