Wednesday, November 21, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.53 AM

ആയൂരില്‍ വീണ്ടും സംഘര്‍ഷത്തിനു ശ്രമം; പോലീസ്‌ നോക്കുകുത്തി

ചടയമംഗലം: ഒരു മാസത്തിന്‌ മുന്‍പുണ്ടായ ബി.ജെ.പി-പോപ്പുലര്‍ ഫ്രണ്ട്‌ സംഘര്‍ഷത്തിനുശേഷം സമാധാനത്തിലായിരുന്ന ആയൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പരാതി. ദിവസങ്ങളായി ആയൂര്‍-ഓയൂര്‍ റോഡ്‌ കേന്ദ്രീകരിച്ചും ആയൂര്‍ ഐശ്വര്യ കോംപ്ലക്‌സിന്‌ സമീപവുമാണ്‌ ഇവര്‍ സംഘടിച്ചെത്തുന്നത്‌. ബൈക്കുകളിലെത്തി മറ്റുള്ളവരെ ആക്രമിച്ച്‌ കടന്നു കളയുകയാണിവരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം ആയൂര്‍ പെട്രോള്‍ പമ്പിന്‌ സമീപം ഇവര്‍ വന്ന ബൈക്ക്‌ ഒരു ഓട്ടോറിക്ഷയില്‍ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലാണു കലാശിച്ചത്‌.
ഇതുമായി ബന്ധപ്പെട്ട്‌ അന്വഷിക്കാനെത്തിയവരേപ്പോലും ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചതായണു പരാതി. ചില സ്‌ഥലങ്ങളില്‍ വിഷയമുണ്ടാക്കിയശേഷം ഫോണ്‍ ചെയ്‌തു കൂടുതല്‍ പേരെ ബൈക്കുകളില്‍ എത്തിക്കുകയാണിവര്‍. നേരത്തെ ബി.ജെ.പിക്കാരുമായി സംഘര്‍ഷമുണ്ടായപ്പോഴും പല ഭാഗങ്ങളില്‍ നിന്നും ബൈക്കുകളില്‍ എത്തിയവരാണ്‌ ആക്രമണം നടത്തിയത്‌. വൈകിട്ട്‌ നാലു മുതല്‍ രാത്രി ഏഴുവരെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്ന ഇവര്‍ ആയൂര്‍- ഓയൂര്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
ആയൂര്‍ പ്രദേശത്തെ ചില തുണിക്കടകളും മൊബൈല്‍ ഷോപ്പുകളുമാണ്‌ ഇവരുടെ താവളം. പോലീസിന്റെ ശക്‌തമായ ഇടപെടല്‍ ഇല്ലാത്തതാണ്‌ ആയൂര്‍ പ്രദേശത്ത്‌ വീണ്ടും പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു ആക്ഷേപം.
ഇവര്‍ക്കൊപ്പം കഞ്ചാവ്‌ പോലുള്ള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങളും ഉണ്ടെന്നാണ്‌ സൂചന. ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ചടയമംഗലം പോലീസ്‌ തയാറാകുന്നില്ലെന്നുഗ പരാതിയുണ്ട്‌. സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ട്‌ സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ പോലീസ്‌ എത്തുന്നത്‌. ആയൂര്‍ കേന്ദ്രീകരിച്ച്‌ പോലീസിന്റെ പട്രോളിങ്‌ ശക്‌തിപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Saturday 28 Jul 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW