Wednesday, November 21, 2018 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

അനര്‍ഹര്‍ കൈവശപ്പെടുത്തിയ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കൊട്ടാരക്കര: താലൂക്കില്‍ അനര്‍ഹരായവര്‍ കൈവശം വച്ചിരിക്കുന്ന എ.എ.വൈ, മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ 741 എണ്ണം കണ്ടെത്തി പൊതുവിഭാഗത്തിലേക്ക്‌ മാറ്റി. 190 സബ്‌സിഡി റേഷന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലാക്കി.
ഇത്തരക്കാരെ കണ്ടെത്താനുള്ള രണ്ടാംഘട്ടം നടപടി തുടങ്ങി അഞ്ചു ദിവസത്തിനകമാണ്‌ ഇത്രയും കാര്‍ഡുകള്‍ പിടിച്ചെടുത്തതെന്ന്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എസ്‌.എ. സെയ്‌ഫ് അറിയിച്ചു.
ഇനിയും എ.എ.വൈ, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവര്‍ അവ ഈ മാസം 31 നകം സപ്ലൈ ഓഫീസില്‍ ഹാജരാക്കി ഇനം മാറ്റാത്തപക്ഷം അവര്‍ ഇതിനകം വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും പ്രോസിക്യൂട്ട്‌ ചെയ്യാനും നടപടി ആരംഭിക്കും. സാമാന്യം ഭേദപ്പെട്ട ജീവിത നിലവാരമുള്ള ആര്‍ക്കും തന്നെ എ.എ.വൈ , മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെക്കാന്‍ അവകാശമില്ല. നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇത്തരം കാര്‍ഡുകള്‍ നിശ്‌ചിത തീയതിക്ക്‌ മുമ്പ്‌ തിരികെ ഏല്‍പിക്കണം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ താഴെപറയുന്ന നമ്പരുകളില്‍ അറിയിച്ചാല്‍ അടിയന്തരമായ തുടര്‍നടപടികള്‍ ഉണ്ടാകും..
ഇനിയും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്ത ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ അവ ലഭ്യമാക്കാനും ഈ നീക്കം സഹായകമാവും.
04742454769 (ഓഫീസ്‌ ), 9188527430 (അസി. ടി .എസ.ഒ -1), 9188527431 (അസി. ടി .എസ.ഒ -2 ), 9188527579 (റേഷനിങ്‌ ഇന്‍സ്‌പെക്‌ടര്‍,ചടയമംഗലം, ഇളമാട്‌, നിലമേല്‍ പഞ്ചായത്തുകള്‍), 9188527580 (പവിത്രേശ്വരം, കുളക്കട),9188527581(വെട്ടിക്കവല, ഉമ്മന്നൂര്‍), 9188527582 (കൊട്ടാരക്കര മുനിസിപ്പാലിറ്റി, മൈലം , മേലില), 9188527583, 9188527580 (എഴുകോണ്‍, കരീപ്ര, നെടുവത്തൂര്‍),
9188527584(വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി), 9188527586 (ചിതറ, കുമ്മിള്‍), 9188527587(കടക്കല്‍, ഇട്ടിവ പഞ്ചായത്തുകള്‍).
കൊട്ടാരക്കര താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച പരാതികളും പൊതുജനങ്ങള്‍ക്ക്‌ മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമായ മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പറുകളില്‍ അറിയിക്കാമെന്നും താലൂക്ക്‌ ഓഫീസര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW