Saturday, November 17, 2018 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

ധീരജവാന്റെ സ്‌മ്യതിമണ്ഡപത്തില്‍ പൂര്‍വസൈനികരുടെ പുഷ്‌പാര്‍ച്ചന

പത്തനാപുരം: ജന്മനാടിനു വേണ്ടി ജീവന്‍ നല്‍കിയ ധീരജവാനെക്കുറിച്ചുള്ള ഓര്‍മകളില്‍ പങ്കുചേരാന്‍ ആവണീശ്വരം പൊന്നെടുത്താം പാറയിലെ വീട്ടില്‍ പൂര്‍വ സൈനികരെത്തി. പൂര്‍വ സൈനികസേവാ പരിഷത്ത്‌ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ തുടര്‍ച്ചയായി ആറാം വര്‍ഷമാണ്‌ ധീരജവാന്‍ സജീവ്‌ ജി. പിളളയുടെ സ്‌മൃതിമണ്ഡപത്തില്‍ പുഷപാര്‍ച്ചന നടത്തുന്നത്‌. തുടര്‍ന്നു നെടുവന്നൂര്‍ ജംഗ്‌ഷനില്‍ യോഗവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കോട്ടുക്കല്‍ രാധാകൃഷ്‌ണപിള്ള അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌തു. സുഭാഷ്‌ പട്ടാഴി മുഖ്യപ്രഭാഷണം നടത്തി. ദേശഭക്‌തി സംഗമം വിളക്കുടി ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കേണല്‍ കെ.ജോണ്‍, മധു വട്ടവിള, തലവൂര്‍ രാധാകൃഷണപിളള, ശിവശങ്കരക്കുറുപ്പ്‌, ശശിധരന്‍പിളളഎന്നിവര്‍ പ്രസംഗിച്ചു. സജീവ്‌ ജി.പിള്ളയുടെ മാതാവ്‌ കുട്ടിയമ്മയും അനുസ്‌മരണ യോഗത്തിലും ദേശഭക്‌തി സംഗമത്തിലും പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW