Friday, September 14, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

പരിഭ്രാന്തിയോടെ വിദ്യാര്‍ഥികളും ജീവനക്കാരും സ്‌കൂള്‍ വളപ്പില്‍ പേപ്പട്ടി

uploads/news/2018/07/236758/2.jpg

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ് വൊക്കേഷണല്‍ ആന്റ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പേപ്പട്ടി കടന്നു കൂടിയത്‌ രണ്ട്‌ മണിക്കൂറോളം വിദ്യാര്‍ഥികളേയും അധ്യാപകരേയും, ജീവനക്കാരേയും പരിഭ്രാന്തിയിലാക്കി.
ഇന്നലെ രാവിലെ 9.15-നായിരുന്നു കോലഞ്ചേരി ടൗണിലെ ഗേറ്റില്‍ നിന്നും സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ പേപ്പട്ടി ഓടിക്കയറിയത്‌.
പേയുടെ ലക്ഷണങ്ങള്‍ കണ്ട്‌ പുറത്തു നിന്നും സ്‌കൂള്‍ വളപ്പിലേക്ക്‌ ഓടിച്ച്‌ കയറ്റിയതാണെന്ന്‌ പറയുന്നു. പട്ടി കയറിയതോടെ ചിലര്‍ മുന്‍വശത്തെ ഗേറ്റ്‌ അടച്ചതോടെ സ്‌കൂള്‍ ഓഫീസിന്‌ മുമ്പിലുള്ള സെ്‌റ്റപ്പിലൂടെ മുകളിലേക്ക്‌ കയറാന്‍ ശ്രമിച്ചെങ്കിലും ബഹളം കേട്ടെത്തിയ സ്‌കൂള്‍ അധ്യാപകര്‍ വടകളുമായെത്തി പട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളെയെല്ലാം ക്ലാസില്‍ കയറ്റി കതകടച്ച്‌ മുന്‍ കരുതലുകളും സ്വീകരിച്ചു.
സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മെമ്പര്‍, മൃഗ ഡോക്‌ടര്‍, മൃസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥരെല്ലാം എത്തിയെങ്കിലും പട്ടിയെ കൊല്ലാന്‍ കഴിയില്ലെന്ന്‌ അറിയിച്ചു.
പേ പിടിച്ച പട്ടിയെ കൊല്ലണമെങ്കില്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്‌ അധികൃതര്‍ അറിയിക്കുകയായിരുന്നു. പട്ടിയെ കൊല്ലുന്നതിന്‌ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ആലോചനയില്‍ മുറുകുന്നതിനിടയില്‍ നടപടിക്രമങ്ങള്‍ക്ക്‌ കാത്തു നില്‍ക്കാതെ സെ്‌റ്റപ്പിന്‌ താഴെ കിടന്ന്‌ അവശ നിലയിലായ പട്ടി ചത്തതോടെയാണ്‌ എല്ലാവര്‍ക്കും ആശ്വാസമായത്‌.
ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും, ജനങ്ങളും വന്നു പോകുന്ന കോലഞ്ചേരി ടൗണില്‍ തെരുവ്‌ നായ ശല്യം രൂക്ഷമാണെന്ന വ്യാപകമായ പരാതി നിലനില്‍ക്കുമ്പോളാണ്‌ സ്‌കൂള്‍ വളപ്പില്‍ പേപ്പട്ടി കയറി പരിഭ്രാന്തി സൃഷ്‌ടിച്ചത്‌.
തെരുവ്‌ നായ്‌ക്കളെ ഉന്മൂലനം ചെയ്യുന്നതിന്‌ യാതൊരു നടപടികളും സ്വീകരിക്കാന്‍ പഞ്ചായത്ത്‌ ഭരണ സമിതികള്‍ക്ക്‌ കഴിയാറില്ല.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW