Wednesday, November 14, 2018 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

തോട്ടിപ്പണിക്കാരുടെ പുനരധിവാസം: 93 പേര്‍ക്ക്‌ കേന്ദ്രസഹായം

ആലുവ: തോട്ടിപ്പണിക്കാരുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി 93 പേര്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം. 40,000 രൂപയാണ്‌ ഓരോരുത്തര്‍ക്കും ബാങ്ക്‌ അക്കൗണ്ടിലേയ്‌ക്ക് കഴിഞ്ഞ ദിവസം എത്തിയത്‌.
കൈകൊണ്ട്‌ കക്കൂസ്‌ മാലിന്യം നീക്കം ചെയ്‌തിരുന്ന ജോലികള്‍ അവസാനിപ്പിച്ച്‌ ഇവരുടെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ 2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്‌. ഈ നിയമത്തിന്റെ ഭാഗമായാണ്‌ 40000 രൂപ ഒറ്റ തവണ തീര്‍പ്പിലൂടെ ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക്‌ നല്‍കി വരുന്നതെന്ന്‌ ആലുവ നഗരസഭാംഗം എ.സി. സന്തോഷ്‌കുമാര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും തുക ലഭിച്ചവരുടേയും എണ്ണം: നഗരസഭകളായ ആലുവ 23, പെരുമ്പാവൂര്‍ 21, ഏലൂര്‍ 04, പഞ്ചായത്തുകളായ കീഴ്‌മാട്‌ 14, കടുങ്ങല്ലൂര്‍ 03, എടത്തല 04, ചൂര്‍ണിക്കര 22, കൂവപ്പടി 01, ചേരാനല്ലൂര്‍ 01.
തമിഴ്‌ വംശജരായ ചക്ലിയര്‍ സമുദായത്തില്‍പെടുന്നവരാണ്‌ ആലുവയിലും പരിസരപ്രദേശങ്ങളിലും തോട്ടിപ്പണി ജോലികള്‍ ചെയ്‌തിരുന്നത്‌.
ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ശുചീകരണ ജോലികള്‍ ചെയ്‌തുവരികയാണ്‌. രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇത്തരം ജോലികള്‍ ചെയ്‌തു വരുന്നവരോട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരം രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ്‌ തുക അനുവദിച്ചത്‌. പുതുതായി ഇവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. അതേസമയം തുക ലഭിച്ചവരില്‍ അനര്‍ഹരും കടന്നു കൂടിയിട്ടുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW