Thursday, November 15, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

വനിതാ കമ്മിഷന്റെ കോലം കത്തിച്ചു

വരാപ്പുഴ: ക്രിസ്‌ത്യന്‍ പള്ളികളിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ കോലം കത്തിച്ചു കൂനമ്മാവില്‍ കെ.എല്‍.സി.എയുടെ പ്രതിഷേധം. പാപമോചന കൂദാശയെക്കുറിച്ച്‌ അറിയാതെ അതിനെതിരേ പ്രതികരിച്ച ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ്‌ കെ.എല്‍.സി.എ. കൂനമ്മാവ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്‌. കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ സി.ജെ. പോള്‍, യേശുദാസ്‌ പറപ്പിള്ളി, രാജുമുക്കത്ത്‌, മോസസ്‌ തണ്ണിക്കോട്ട്‌, ജോണ്‍സണ്‍ പുളിക്കല്‍, ആഞ്ചോലസ്‌, മാര്‍ട്ടിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW