Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

ഗോശ്രീ ബസുകളുടെ നഗരപ്രവേശം: ജനകീയ ഒപ്പ്‌ ശേഖരണത്തിന്‌ വിപുലമായ ഒരുക്കങ്ങള്‍

വൈപ്പിന്‍: വൈപ്പിന്‍കരയില്‍നിന്നുള്ള ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നല്‍കുന്ന നിവേദനത്തിനുള്ള ഒപ്പുശേഖരണത്തിന്‌ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓഗസ്‌റ്റ് 11 ന്‌ വൈപ്പിന്‍കരയിലേയും മുളവുകാട്ടേയും എല്ലാ വാര്‍ഡുകളിലും ഒപ്പുശേഖരണം നടക്കും. വാര്‍ഡ്‌ അംഗങ്ങളുടെ നേതൃത്വത്തിലാകും ഒപ്പുശേഖരണം നടക്കുക. ഏഴു പഞ്ചായത്തുകളില്‍നിന്നും ഇവ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ക്രോഡീകരിക്കും. തുടര്‍ന്ന്‌ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാനാണു നിശ്‌ചയിച്ചിട്ടുള്ളത്‌.
ജില്ലാ കലക്‌ടര്‍, ഗതാഗത വകുപ്പ്‌ കമ്മീഷണര്‍ എന്നിവര്‍ വൈപ്പിനിലെത്തി ജനങ്ങളുമായും പാര്‍ട്ടി നേതാക്കളുമായും ജനപ്രതിനിധികളുമായും സംവദിച്ചിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളായി വൈപ്പിന്‍ ജനത ഉയര്‍ത്തുന്ന ഈ ആവശ്യത്തോട്‌ സര്‍ക്കാര്‍ അനുകൂലമായ നിലപാടിലാണെന്ന സൂചനയാണു ഇരുവരും നല്‍കിയത്‌.
ഗതാഗത വകുപ്പ്‌ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും യോഗം ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണു ഒപ്പുശേഖരണം നടത്തുന്നത്‌.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW