Saturday, November 17, 2018 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

ഗോശ്രീ പാലത്തിലെ കുഴികള്‍: യുവമോര്‍ച്ച ശയനപ്രദക്ഷിണം നടത്തി

വൈപ്പിന്‍: ഗോശ്രീ ഒന്നാം പാലത്തിലെ കുഴികള്‍ അടയ്‌ക്കാത്തതിനെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണം നടത്തി. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ്‌ വി. വി. അനില്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അംഗങ്ങളായ ടി.ആര്‍. കൈലാസന്‍, നളിനി സുഗതന്‍, ചിത്രാ മഹേഷ്‌, യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ നിതിന്‍ പള്ളത്ത്‌ എന്നിവര്‍ സംസാരിച്ചു.
ഗോശ്രീ പാലത്തില്‍ കുഴികള്‍ വര്‍ധിച്ചതോടെ പ്രതിഷേധം ശക്‌തമായിരുന്നു.
റീടാറിങിന്‌ ജിഡ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാറുകാരാരും മുന്നോട്ടുവന്നിട്ടില്ലെന്നറിയുന്നു. ഇതേതുടര്‍ന്നാണു ജിഡ ജനറല്‍ കൗണ്‍സില്‍ അംഗം നേരിട്ടുവന്നു നിന്നു കുഴിയടക്കല്‍ നടത്തിയത്‌.
ഒരു വലിയ കുഴി മാത്രമാണ്‌ അടച്ചതെന്നു അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
മഴ വിട്ടുമാറും മുന്‍പ്‌ നടത്തിയ കുഴിയടക്കലിന്‌ ആയുസില്ലെന്നും പരാതിയുണ്ടായി.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW