Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

പട്ടികജാതി വ്യവസായ പാര്‍ക്ക്‌ ഭൂമി തട്ടിപ്പ്‌ പ്രതിഷേധം ഇരമ്പി

സി.പി.എം,
ഡി.വൈ.എഫ്‌.ഐ. മാര്‍ച്ച്‌ നടത്തി

പറവൂര്‍: പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ വ്യവസായ പാര്‍ക്ക്‌ തുടങ്ങുന്നതിനായി നഗരസഭ ഭൂമി വാങ്ങിയതില്‍ അഴിമതി ആരോപണം നേരിടുന്ന ചെയര്‍മാന്‍ രമേഷ്‌ ഡി. കുറുപ്പ്‌ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ (എം), ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി.
ചെയര്‍മാനും കൗണ്‍സിലര്‍മാരുമുള്‍പ്പടെ പതിനൊന്നുപേരെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു കേസെടുക്കുന്നതിനു മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി വാങ്ങിയ ഭൂമിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരേ കോണ്‍ഗ്രസിലും പ്രതിഷേധം ശക്‌തമാകുകയാണ്‌. എം.എല്‍.എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണു രമേഷ്‌ ഡി. കുറുപ്പ്‌. ഈ വിഷയത്തില്‍ എം.എല്‍.എ. പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്‌. അഴിമതി കേസില്‍ പ്രതിചേര്‍ത്ത ചെയര്‍മാന്റെ രാജി

ക്കായി കോണ്‍ഗ്രസില്‍ മുറവിളി ഉയരുന്നുണ്ട്‌.
അ ങ്ങനെ വന്നാല്‍ എം.എല്‍.എയുടെ വിശ്വസ്‌തരില്‍ ഒരാളായ സീനിയര്‍ കൗണ്‍സിലറേയാണു ഈ സ്‌ഥാനത്തേക്ക്‌ പരിഗണിക്കുക എന്നാണു വിവരം. നഗരസഭ കവാടത്തിനു മുന്നില്‍ നടന്ന ധര്‍ണ സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ടി.ആര്‍. ബോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി.വി. നിഥിന്‍ അധ്യക്ഷനായി. കെ.എ. വിദ്യാനന്ദന്‍, എ.എ. പവിത്രന്‍, കെ.എസ്‌. സനീഷ്‌, എന്‍.എസ്‌. അനില്‍കുമാര്‍, വി.യു. ശ്രീജിത്ത്‌, എം.പി. ഏയ്‌ഞ്ചല്‍സ്‌, സി.പി. ജയന്‍ എന്നിവര്‍ സംസാരിച്ചു.

ബി.ജെ.പി. മാര്‍ച്ച്‌
നടത്തി

പറവൂര്‍: പട്ടികജാതി വിഭാഗത്തിന്‌ വ്യവസായ പാര്‍ക്ക്‌ തുടങ്ങുന്നതിന്‌ ഇല്ലാത്ത ഭൂമി വ്യാജരേഖയുണ്ടാക്കി വാങ്ങിയതില്‍ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായ രേഖകള്‍ പുറത്തുവരികയും മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ്‌ ഡി. കുറുപ്പ്‌, മുന്‍ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍, സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ്‌ തോപ്പില്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിടുകയും, നഷ്‌ടംവന്ന മഴുവന്‍ തുകയും തിരിച്ച്‌ പിടിക്കാന്‍ ഹൈക്കോടതി ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കിയ പശ്‌ചാത്തലത്തില്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ്‌ ഡി. കുറുപ്പ്‌, വത്സല പ്രസന്നകുമാര്‍, പ്രദീപ്‌ തോപ്പില്‍ എന്നിവര്‍ രാജിവയ്‌ക്കണണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്‌. ജയകൃഷ്‌ണന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ അജി കല്‍പടയില്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറിമാരായ അനില്‍ ചിറവക്കാട്‌, ടി.ജി. വിജയന്‍, മുനിസിപ്പല്‍ സമിതി പ്രസിഡന്റ്‌ അഡ്വ. ഈശ്വര്‍ പ്രസാദ്‌, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. പി. വിശ്വനാഥ മേനോന്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു നാരായണന്‍കുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്വപ്‌ന സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW