Thursday, November 22, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.52 AM

ആലുവയെ മറ്റ്‌ ദേശക്കാരും മാതൃകയാക്കണം: ജസ്‌റ്റിസ്‌ കെമാല്‍ പാഷ

ആലുവ: ഇസ്ലാമിന്റെ സാഹോദര്യവും യേശുദേവന്റെ സമാധാന സന്ദേശവും ലഭിക്കുന്ന ഇടമാണ്‌ ശ്രീനാരായണ ഗുരുദേവന്‍ സ്‌ഥാപിച്ച ആലുവ അദൈ്വതാശ്രമമെന്ന്‌ ജസ്‌റ്റിസ്‌ കെമാല്‍ പാഷ പറഞ്ഞു.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്‌ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ആലുവ അദൈ്വതാശ്രമം, ആലുവ അല്‍ അന്‍സാര്‍ പള്ളി, ചൂണ്ടി സെന്റ്‌ ജോസഫ്‌ പ്ര?വിന്‍ഷ്യല്‍ ഹൗസ്‌ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ശേഖരിച്ച ഭക്ഷ്യവസ്‌തുക്കള്‍ കയറ്റി അയക്കുന്ന ചടങ്ങ്‌ അദൈ്വതാശ്രമത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജസ്‌റ്റിസ്‌. മതസൗഹാര്‍ദ്ദത്തിന്റെ വേദിയായ ആലുവയെ മറ്റ്‌ ദേശക്കാരും മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.
അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. ആലുവ അല്‍ അന്‍സാര്‍ പള്ളി ഇമാം എം.പി. ഫൈസല്‍ അസ്‌ഹരി, ചൂണ്ടി സെന്റ്‌ ജോസഫ്‌ പ്ര?വിന്‍ഷ്യല്‍ സൂപ്പീരിയര്‍ ഫാ. ടോമി ആലുങ്കല്‍കരോട്ട്‌, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ ഫറൂഖി, എസ്‌.എന്‍.ഡി.പി യോഗം ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം വി.ഡി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
എട്ട്‌ മിനിലോറി ഭക്ഷ്യവസ്‌തുക്കളാണ്‌ ദുരിതാശ്വസത്തിനായി ശേഖരിച്ച്‌ കൈമാറിയത്‌. ജസ്‌റ്റിസ്‌ കെമാല്‍ പാഷ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 28 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW