Tuesday, August 21, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.51 AM

വടകര-പേരാമ്പ്ര റൂട്ടില്‍ ആഗസ്‌ത് ഒന്നു മുതല്‍ ബസ്‌ സമരം

uploads/news/2018/07/236750/2.jpg

വടകര: പാരലല്‍ സര്‍വ്വീസിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്‌ ആഗസ്‌ത് ഒന്നു മുതല്‍ വടകര നിന്ന്‌ തിരവള്ളൂര്‍ വഴിയും, വടകര നിന്ന്‌ പയേ്ോളി വഴി പേരാമ്പ്രക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ സര്‍വ്വീസ്‌ നിര്‍ത്തുമെന്ന്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബസിന്‌ മുമ്പില്‍ ജീപ്പും ഓട്ടോകളും പാരലല്‍ സര്‍വ്വീസ്‌ നടത്തുന്നതിനാല്‍ ബസ്‌ സര്‍വ്വീസില്‍ കനത്ത നഷ്‌ടമാണുണ്ടാകുന്നതെന്ന്‌ ഭാരാവഹികള്‍ പറഞ്ഞു. പല തവണ പോലീസ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയും പാരലല്‍ സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടെങ്കിലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്‌ിനാണ്‌ പരാതി. നടപടി ഉണ്ടാകുന്നില്ലെങ്കില്‍ താലൂക്കിലെ മുഴുവന്‍ ബസുകളും നിര്‍ത്തിവെക്കുെമന്ന്‌ ഭാരവാഹികളായ ടി.എം ദാമോദരന്‍,ബി.രാജീവന്‍,പി.കെ പവിത്രന്‍ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Saturday 28 Jul 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW