Wednesday, November 14, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

കെ.എസ്‌.ആര്‍.ടി.സി. പുനസംഘടന; കോഴിക്കോട്‌് ലാഭകേന്ദ്രം തിങ്കളാഴ്‌ച മുതല്‍

കോഴിക്കോട്‌: കെ.എസ്‌.ആര്‍.ടി.സിയെ മൂന്നു ലാഭ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോഴിക്കോട്‌ മേഖലയുടെ പ്രവര്‍ത്തനം തിങ്കളാഴ്‌ച ആരംഭിക്കും. ഇതിനാവശ്യമായ വിവിധ ഉദ്യോഗസ്‌ഥരുടെ നിയമനം നടന്നു.
കെ.എസ്‌.ആര്‍.ടി.സിയെ മൂന്നു ലാഭ കേന്ദ്രങ്ങളാക്കണമെന്നു സ്‌ഥാപനത്തിന്റെ പുനസ്സംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.
പാലക്കാടു മുതല്‍ കാസര്‍ക്കോട്‌ വരെയുള്ള 21 ഡിപ്പോകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട്‌ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം തിങ്കളാഴ്‌ച രാവിലെ ഒന്‍പതിന്‌ വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. കെ എസ്‌ ആര്‍ ടി സി കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുക. ഉത്തരമേഖലയ്‌ക്ക് കീഴില്‍ മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളാണുള്ളത്‌. മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത്‌ നോര്‍ത്ത്‌ സോണിനു കീഴിലാണ്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ്‌ സൗത്ത്‌ സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്‌.
മൂന്നു മേഖലകളാകുന്നതോടെ സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ പൂര്‍ണ ചുമതല. ജില്ലാ ആസ്‌ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസര്‍ തസ്‌തികയും ഇനി ഉണ്ടാകില്ല.
ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച്‌ സോണല്‍ ഓഫിസര്‍ ഓരോ യൂണിറ്റിനും നിര്‍ദേശം നല്‍കണം. ജീവനക്കാരെ സ്‌ഥലംമാറ്റുന്നതിനുള്ള അധികാരവും ഓരോ സോണിന്‍റെയും ചുമതലക്കാരനായിരിക്കും. അച്ചടക്കനടപടികള്‍, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണല്‍ ഓഫിസര്‍ക്കായിരിക്കും.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW