Friday, November 16, 2018 Last Updated 35 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

യുവാവ്‌ പുഴയില്‍ ചാടിയെന്ന്‌ സംശയം; പോലീസും ഫയര്‍ഫോഴ്‌സും തിരയുന്നു

കോഴിക്കോട്‌ : യുവാവ്‌ പുഴയില്‍ചാടിയെന്ന സംശയത്തെ തുടര്‍ന്നു തിരച്ചില്‍ നടക്കുന്നു. കോഴിക്കോട്‌ ഫ്രാന്‍സിസ്‌ റോഡ്‌ സ്വദേശിയായാണ്‌ പാവങ്ങാട്‌ അത്തോളി സംസ്‌ഥാന പാതയിലെ പുറക്കാട്ടിരി പാലത്തിന്‌ മുകളില്‍ നിന്ന്‌ പുഴയിലേക്ക്‌ ചാടിയതായി സംശയിക്കുന്നത്‌. വ്യാഴാഴ്‌ച രാത്രി ഒന്‍പതോടെയാണ്‌ സംഭവം.
സുഹൃത്തുക്കളാണ്‌ യുവാവ്‌ പുഴയില്‍ ചാടിയിട്ടുണ്ടെന്ന്‌ എലത്തൂര്‍ പോലീസിനെ അറിയിച്ചത്‌. തുടര്‍ന്ന്‌ എലത്തൂര്‍ പോലീസും ഫയര്‍ഫോഴ്‌സും രാത്രി തന്നെ സ്‌ഥലത്തെത്തി. രാത്രിയായതിനാല്‍ ഫയര്‍ഫോഴ്‌സിനു തിരച്ചില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ ബീച്ച്‌ ഫയര്‍സേ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ടി. അജിത്ത്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ അടിയൊഴുക്ക്‌ കൂടുതലാണെന്നാണ്‌ ഫയര്‍ഫോഴ്‌സ് പറയുന്നത്‌.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നു മരണ സൂചന നല്‍കി യുവാവ്‌ സുഹൃത്തുക്കളുടെ ഫോണിലേക്ക്‌ സന്ദേശമയച്ചിരുന്നു. പുറക്കാട്ടിരി പാലത്തിന്‌ മുകളില്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണ്‍ വെള്ളത്തിലേക്ക്‌ വീഴുന്ന ശബ്‌ദം കേട്ടെന്നും മൊബൈല്‍ പിന്നീട്‌ സ്വിച്ച്‌ ഓഫ്‌ ആയെന്നുമാണ്‌ സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചത്‌.
എന്നാല്‍ യുവാവ്‌ പുഴയില്‍ ചാടിയത്‌ ആരും കണ്ടിട്ടില്ലെന്ന്‌ എലത്തൂര്‍ എസ്‌ ഐ ധനജഞയദാസ്‌ പറഞ്ഞു. തോണിക്കാരുടെ വലയും മറ്റും ഉപയോഗിച്ച്‌ തിരിച്ചില്‍ തുടരുകയാണ്‌. വാര്‍ത്തകേട്ടു പാലത്തില്‍ ജനകൂട്ടം തടിച്ചു കൂടി.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW