Friday, November 16, 2018 Last Updated 34 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.50 AM

സാമൂഹിക സുരക്ഷാ പെന്‍ഷന്‍: ഇനി ആത്മാക്കള്‍ക്കും രക്ഷയില്ല; നടപടികള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

മുക്കം: അന്‍പതിനായിരത്തോളം പരേതര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ട്‌ എന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ നടപടികള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍. അനര്‍ഹരെ ഒഴിവാക്കുവാന്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്‍പ്‌ നല്‍കിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ്‌ പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്‌.
മരണപ്പെട്ടവരുടെ പെന്‍ഷന്‍ അനന്തരാവകാശികള്‍ കൈക്കലാക്കുന്നതായും വിധവാ പെന്‍ഷന്‍ ലഭിച്ചു വരുന്നവര്‍ പുനര്‍വിവാഹം ചെയ്‌ത ശേഷവും പെന്‍ഷന്‍ വാങ്ങുന്നതായും യഥാര്‍ത്ഥ വയസ്‌ മറച്ചുവച്ച്‌ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി പെന്‍ഷന്‍ വാങ്ങുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടികള്‍ കര്‍ശനമാക്കിയത്‌.
പുതിയതായി സാമൂഹിക സുരക്ഷാ പെന്‍ഷന്‌ അപേക്ഷിക്കുന്നവരുടെ വയസ്‌ തെളിയിക്കുന്നതിന്‌ ഇനി ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌ കൊണ്ട്‌ കാര്യമില്ല. മറ്റ്‌ ഔദാ്യേഗിക രേഖകള്‍ ഇല്ല എന്ന്‌ കാണിച്ച്‌ പ്രായം തെളിയിക്കുന്നതിന്‌ സമര്‍പ്പിക്കുന്ന ഡോക്‌ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ ഇനി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കില്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ അടക്കമുള്ള മറ്റൊരു രേഖകളുടെ അഭാവത്തില്‍ വയസ്‌ തെളിയിക്കുന്നതിന്‌ ഇനിമുതല്‍ ആധാര്‍ നല്‍കേണ്ടി വരും.
എന്നാല്‍ പട്ടിക വര്‍ഗത്തില്‍ പെടുന്ന പെന്‍ഷന്‍ അപേക്ഷകര്‍, കിടപ്പുരോഗികള്‍, 80 വയസ്‌ കഴിഞ്ഞവര്‍ എന്നിവര്‍ക്ക്‌ ആധാര്‍ അടക്കമുള്ള മറ്റു രേഖകള്‍ ഇല്ല എന്ന്‌ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക്‌ ബോധ്യപ്പെട്ടാല്‍ ഡോക്‌ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ അടിസ്‌ഥാനത്തില്‍ പ്രായം നിര്‍ണയിച്ച്‌ പെന്‍ഷന്‍ അനുവദിക്കാന്‍ അനുമതിയുണ്ട്‌. മരണപ്പെടുന്നവരുടെയും പുനര്‍വിവാഹം ചെയ്ുയന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍ മുഖാന്തരം ശേഖരിച്ച്‌ അതാതു മാസം ഡാറ്റാബേസില്‍ നിന്നും ഒഴിവാക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മരണപ്പെട്ട വ്യക്‌തികളെ സേവന സോഫ്‌റ്റ്വെയറില്‍ നിന്നും ഉടനടി സസ്‌പെന്‍ഡ്‌ ചെയ്യാനുള്ള നടപടി സെക്രട്ടറിമാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്‌. പെന്‍ഷന്‍ വിതരണം നടത്തുന്ന സഹകരണ സ്‌ഥാപനങ്ങള്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഓരോ പെന്‍ഷന്‍ വിതരണത്തിന്‌ ശേഷവും ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാറുകളെ അറിയിക്കണം. പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഇത്‌ വിശദമായി അന്വേഷിച്ച ശേഷം അത്തരക്കാരെ സേവന സോഫ്‌റ്റ്വെയറില്‍ നിന്നും ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നു.

Ads by Google
Advertisement
Saturday 28 Jul 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW